സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്ക്ക് സംവരണം ഉറപ്പു നല്കുന്ന ബില് ലോക്സഭയില് അവതരിപ്പിച്ചു. 10 ശതമാനം സംവരണമാണ് ബില് ഉറപ്പാക്കുന്നത്. ബില്ലിന്റെ പൂര്ണ്ണ രൂപവും പുറത്തു വിട്ടിട്ടുണ്ട്.
 | 
സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഉറപ്പു നല്‍കുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. 10 ശതമാനം സംവരണമാണ് ബില്‍ ഉറപ്പാക്കുന്നത്. ബില്ലിന്റെ പൂര്‍ണ്ണ രൂപവും പുറത്തു വിട്ടിട്ടുണ്ട്.

ബില്‍ ഇന്ന് ലോക്‌സഭയില്‍ പാസാക്കിയ ശേഷം നാളെ രാജ്യസഭയില്‍ അവതരിപ്പിക്കാനാണ് നീക്കം. ബില്‍ അവതരിപ്പിക്കുന്നതിനായി ഇന്ന് അവസാനിക്കാനിരുന്ന ശീതകാല സമ്മേളനം നാളേക്കു കൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ബില്ലിന്‍മേലുള്ള ചര്‍ച്ചക്ക് എല്ലാ അംഗങ്ങളും ഹാജരാകണമെന്ന് കോണ്‍ഗ്രസും ബിജെപിയും വിപ്പ് നല്‍കിയിരിക്കുകയാണ്.

പൗരത്വ നിയമഭേദഗതിയും ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന, ബുദ്ധമത വിശ്വാസികള്‍ക്ക് പൗരത്വം നല്കാനുള്ള വ്യവസ്ഥ നല്‍കുന്ന ബില്ലും ലോകസഭയില്‍ ഇന്ന് അവതരിപ്പിക്കുന്നുണ്ട്.