വന്‍തുക വായ്പയെടുത്ത് തിരിച്ചടക്കാത്തവര്‍ക്ക് വിദേശ യാത്രയ്ക്ക് വിലക്ക് വരുന്നു

വന്തുക വായ്പയെടുത്തശേഷം തിരികെയടക്കാത്തവര്ക്ക് വിദേശ യാത്രയില് വിലക്ക് വരുന്നു. 50 കോടി രൂപയ്ക്ക് മുകളില് വായ്പയെടുത്ത ശേഷം തിരിച്ചടക്കാത്തവര്ക്കാണ് വിലക്കേര്പ്പെടുത്താന് നീക്കം നടക്കുന്നത്. ഫിനാന്ഷ്യല് സര്വീസസ് സെക്രട്ടറി രാജീവ് കുമാറിന്റെ അധ്യക്ഷതയിലുള്ള സമിതി ഇതു സംബന്ധിച്ച് കേന്ദ്ര സര്ക്കാരിന് ശുപാര്ശ നല്കി.
 | 

വന്‍തുക വായ്പയെടുത്ത് തിരിച്ചടക്കാത്തവര്‍ക്ക് വിദേശ യാത്രയ്ക്ക് വിലക്ക് വരുന്നു

ന്യൂഡല്‍ഹി: വന്‍തുക വായ്പയെടുത്തശേഷം തിരികെയടക്കാത്തവര്‍ക്ക് വിദേശ യാത്രയില്‍ വിലക്ക് വരുന്നു. 50 കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുത്ത ശേഷം തിരിച്ചടക്കാത്തവര്‍ക്കാണ് വിലക്കേര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നത്. ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ് കുമാറിന്റെ അധ്യക്ഷതയിലുള്ള സമിതി ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.

ഇതനുസരിച്ച് ഇത്തരക്കാര്‍ക്ക് വിദേശ യാത്ര നടത്തണമെങ്കില്‍ മുന്‍കൂര്‍ അനുവാദം ആവശ്യമാണ്. നിയന്ത്രണം നടപ്പില്‍ വരുത്തുന്നതിനായി ഇന്ത്യന്‍ പാസ്പോര്‍ട്ട് ആക്ട് സെക്ഷന്‍ 10 ഭേദഗതി ചെയ്യും. പൊതുതാല്‍പര്യം കണക്കിലെടുത്താണ് നടപടി. വായ്പത്തുക 50 കോടി രൂപയായാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഇതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

വന്‍തുകകള്‍ വായ്പയെടുക്കുന്നവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നീരവ് മോഡി, വിജയ് മല്യ എന്നിവര്‍ ബാങ്കുകളെ കബളിപ്പിച്ച് നാടുവിട്ട സാഹചര്യത്തിലാണ് പുതിയ നീക്കം.