കര്‍ണാടകയില്‍ പ്രോട്ടെം സ്പീക്കറായി ബിജെപി എംഎല്‍എ; ഗവര്‍ണറുടെ നടപടി വിവാദത്തില്‍

നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി വീണ്ടും ബിജെപി അനുകൂല നിലപാടുകളുമായി ഗവര്ണര് വാജു ഭായി വാല. പ്രോട്ടെം സ്പീക്കറായി ബിജെപി എംഎല്എ കെ.ജി ബൊപ്പയ്യയെ നിയമിച്ചു. അതേസമയം കോണ്ഗ്രസിലെ മുതിര്ന്ന അംഗത്തെ തഴഞ്ഞുകൊണ്ടാണ് ഗവര്ണര് പ്രോട്ടെം സ്പീക്കറെ നിയമിച്ചിരിക്കുന്നതെന്ന് കോണ്ഗ്രസ് ആരോപിച്ചു. നേരത്തെ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സര്ക്കാര് രൂപീകരിക്കാന് ക്ഷണിച്ചതടക്കമുള്ള ഗവര്ണറുടെ തീരുമാനം വിവാദമായിരുന്നു.
 | 

കര്‍ണാടകയില്‍ പ്രോട്ടെം സ്പീക്കറായി ബിജെപി എംഎല്‍എ; ഗവര്‍ണറുടെ നടപടി വിവാദത്തില്‍

നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി വീണ്ടും ബിജെപി അനുകൂല നിലപാടുകളുമായി ഗവര്‍ണര്‍ വാജു ഭായി വാല. പ്രോട്ടെം സ്പീക്കറായി ബിജെപി എംഎല്‍എ കെ.ജി ബൊപ്പയ്യയെ നിയമിച്ചു. അതേസമയം കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗത്തെ തഴഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രോട്ടെം സ്പീക്കറെ നിയമിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തെ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതടക്കമുള്ള ഗവര്‍ണറുടെ തീരുമാനം വിവാദമായിരുന്നു.

വിശ്വാസ വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് പ്രോട്ടെം സ്പീക്കറാണ്. കെ.ജി ബൊപ്പയ്യയെ നിയമിച്ചതോടെ കാര്യങ്ങള്‍ അനുകൂലമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. നാളെ വിശ്വാസവോട്ട് നേടുമെന്ന് ഇരുപക്ഷവും ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരെ റാഞ്ചാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ് ബിജെപി. നാല് ലിംഗായത്ത് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തിയതായി സൂചനയുണ്ട്.

നാളെ വൈകീട്ട് 4 മണിക്ക് സുപ്രീം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും വിശ്വാസ വോട്ടെടുപ്പ് നടക്കുക. നിലവില്‍ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ഹൈദരാബാദിലാണ്. ഇവര്‍ നാളെ രാവിലെ 11 മണിക്ക് നിയമസഭ ചേരുന്ന സമയത്ത് കര്‍ണാടകയിലേക്ക് തിരികെയെത്തുമെന്നാണ് കരുതുന്നത്.