മധ്യപ്രദേശില്‍ കോണ്ഗ്രസ് എം.എല്.എമാരുടെ പട്ടിക ഗവര്ണര്ക്ക് കൈമാറി; വിമതരുടെ പേരുകളും പട്ടികയില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്ഗ്രസ് എം.എല്.എമാരുടെ പട്ടിക ഗവര്ണര്ക്ക് കൈമാറി. അല്പ്പസമയം മുന്പാണ് ഗവര്ണര് ആനന്ദിബെന് പട്ടേലിനെ കണ്ടത്. 121 എംഎല്എമാരുടെ പിന്തുണ തങ്ങള്ക്കുണ്ടെന്നും വ്യക്തമാക്കി. ഇവര് ഒപ്പിട്ട കത്തും കൈമാറിയിട്ടുണ്ട്. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന് ഗവര്ണര് നിര്ദേശിച്ചതായും റിപ്പോര്ട്ടുകളുണ്ട്. രണ്ടു സീറ്റു നേടിയ ബിഎസ്പിയും ഒരു സീറ്റ് ലഭിച്ച എസ്പിയും കോണ്ഗ്രസിനെ പിന്തുണയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
വിമത എം.എല്‍.എമാരുമായി കോണ്‍ഗ്രസ് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. നാല് കോണ്‍ഗ്രസ് റിബലുകളാണ് മധ്യപ്രദേശില്‍ വിജയിച്ചിരിക്കുന്നത്. ബി.എസ്.പിയും എസ്.പിയും നേരത്തെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 114 സീറ്റുകള്‍ നേടിയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. ബി എസ് പി കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു.
കോണ്‍ഗ്രസ് റിബലുകളായി മത്സരിച്ച് വിജയിച്ച നാല് പേരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. ഇന്ന് ചേരുന്ന നേതൃയോഗത്തിലാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. എന്നാല്‍ ബി.എസ്.പി നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തങ്ങള്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു.