പുല്‍വാമ ഭീകരാക്രമണം; അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു

ജമ്മുകാശ്മീരിലെ പുല്വാമയിലുണ്ടായ ഭീകരാക്രമണത്തില് 40 ലേറെ സി.ആര്.പി.എഫ് ജവന്മാര് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില് അഞ്ച് വിഘടനവാദി നേതാക്കള്ക്ക് സര്ക്കാര് നല്കിയിരുന്ന സുരക്ഷാ പിന്വലിച്ചു. മിര്വായിസ് ഉമര് ഫാറൂഖ്, അബ്ദുല് ഗനി ബട്ട്, ബിലാല് ലോണ്, ഹാഷിം ഖുറേശി, ഷാബിര് ഷാ തുടങ്ങിയവരുടെ സുരക്ഷയാണ് പിന്വലിച്ചിരിക്കുന്നത്
 | 
പുല്‍വാമ ഭീകരാക്രമണം; അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 ലേറെ സി.ആര്‍.പി.എഫ് ജവന്മാര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ അഞ്ച് വിഘടനവാദി നേതാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന സുരക്ഷാ പിന്‍വലിച്ചു. മിര്‍വായിസ് ഉമര്‍ ഫാറൂഖ്, അബ്ദുല്‍ ഗനി ബട്ട്, ബിലാല്‍ ലോണ്‍, ഹാഷിം ഖുറേശി, ഷാബിര്‍ ഷാ തുടങ്ങിയവരുടെ സുരക്ഷയാണ് പിന്‍വലിച്ചിരിക്കുന്നത്.

നേരത്തെ പാക് ചാരസംഘടനയില്‍ നിന്ന് പണം വാങ്ങുന്ന കാശ്മീരിലെ ചില നേതാക്കള്‍ക്ക് നല്‍കിവരുന്ന സുരക്ഷ പിന്‍വലിക്കുന്ന കാര്യം പുനരാലോചിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഭീകാരാക്രമണത്തിന് പിന്നാലെ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് പാകിസ്ഥാനെ ഇന്ത്യ പുറത്താക്കിയിരുന്നു.

ജമ്മു കാശ്മീരില്‍ ഹര്‍ത്താലിനിടെ അക്രമം സംഭവങ്ങളെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജമ്മുവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഹര്‍ത്താലില്‍ വാഹനങ്ങള്‍ കത്തിക്കുകയും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഗുജ്ജാറിലാണ് ഹര്‍ത്താലിനിടെ ആദ്യ അക്രമ സംഭവമുണ്ടായത്. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിച്ചു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സമാധാനം പുനസ്ഥാപിക്കാനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഏഴോളം മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.