ചെന്നൈയില്‍ 11കാരിയെ പീഡിപ്പിച്ചത് പ്രസവ സമയത്ത് സ്ത്രീകള്‍ക്ക് നല്‍കുന്ന മയക്കുമരുന്ന് നല്‍കി

ചെന്നൈയില് അപ്പാര്ട്ട്മെന്റില് വെച്ച് പതിനൊന്നുകാരിയെ പീഡനത്തിനിരയായ സംഭവത്തില് കൂടുതല് വിവരങ്ങള് പുറത്ത്. കുട്ടിയെ പീഡിപ്പിക്കാനായി അക്രമികള് നല്കിയത് പ്രസവ സമയത്ത് സ്ത്രീകള്ക്ക് നല്കുന്ന മയക്കുമരുന്നാണെന്ന് പരിശോധനയില് വ്യക്തമായതായി അന്വേഷണസംഘം പറഞ്ഞു. പീഡിപ്പിച്ചവര് എല്ലാവരും പോലീസ് പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
 | 

ചെന്നൈയില്‍ 11കാരിയെ പീഡിപ്പിച്ചത് പ്രസവ സമയത്ത് സ്ത്രീകള്‍ക്ക് നല്‍കുന്ന മയക്കുമരുന്ന് നല്‍കി

ചെന്നൈ: ചെന്നൈയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് പതിനൊന്നുകാരിയെ പീഡനത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയെ പീഡിപ്പിക്കാനായി അക്രമികള്‍ നല്‍കിയത് പ്രസവ സമയത്ത് സ്ത്രീകള്‍ക്ക് നല്‍കുന്ന മയക്കുമരുന്നാണെന്ന് പരിശോധനയില്‍ വ്യക്തമായതായി അന്വേഷണസംഘം പറഞ്ഞു. പീഡിപ്പിച്ചവര്‍ എല്ലാവരും പോലീസ് പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

കുട്ടിയെ ആദ്യമായി പീഡിപ്പിച്ച അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി മുന്‍പ് ഒരു ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു. ഇയാള്‍ക്ക് മയക്കുമരുന്നിനെക്കുറിച്ച് ധാരണയുണ്ടായിരുന്നതായി പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഇത് കുത്തിവെച്ച ശേഷം ഇയാള്‍ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പീഡനം തുടരുകയും ചെയ്തു. 17പേരാണ് പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിച്ചുകൊണ്ടിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ സമയത്ത് ആള്‍ക്കൂട്ടം കൈകാര്യം ചെയ്തിരുന്നു.

അപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരായ സുഹൃത്തുക്കളെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായും തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ ഉപയോഗിച്ചിരുന്ന സിറിഞ്ച് മരുന്നിന്റെ ബാക്കി എന്നിവ കണ്ടെടുത്തിട്ടുണ്ട്. നിരവധി തവണയാണ് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചിരിക്കുന്നത്. പീഡനം തുടരുന്നതിനിടെ പെണ്‍കുട്ടി മൂത്ത സഹോദരിയോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്.