പട്ടേല്‍ സംവരണ പ്രക്ഷോഭം; ഹാര്‍ദ്ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവ് ശിക്ഷ

ഗുജറാത്തിലെ പട്ടേല് സംവരണ പ്രക്ഷോഭ നേതാവ് ഹാര്ദ്ദിക് പട്ടേലിന് രണ്ട് വര്ഷം തടവ് ശിക്ഷ. പത്തിദാര് പ്രക്ഷോഭത്തിനിടെ ബിജെപി എം.എല്.എ ഋഷികേഷിന്റെ ഓഫീസ് തല്ലിത്തകര്ത്ത കേസിലാണ് മെഹ്സാന കോടതിയുടെ ഉത്തരവ്. ഹാര്ദ്ദിക്കിനെ കൂടാതെ സര്ദാര് പട്ടേല് തലവന് ലാല്ജിഭായി പട്ടേലും കേസില് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 17 പേരാണ് കേസിലെ പ്രതികള്. മറ്റുള്ളവരുടെ ശിക്ഷ പിന്നീട് തീരുമാനിക്കും.
 | 

പട്ടേല്‍ സംവരണ പ്രക്ഷോഭം; ഹാര്‍ദ്ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവ് ശിക്ഷ

സൂറത്ത്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദ്ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവ് ശിക്ഷ. പത്തിദാര്‍ പ്രക്ഷോഭത്തിനിടെ ബിജെപി എം.എല്‍.എ ഋഷികേഷിന്റെ ഓഫീസ് തല്ലിത്തകര്‍ത്ത കേസിലാണ് മെഹ്‌സാന കോടതിയുടെ ഉത്തരവ്. ഹാര്‍ദ്ദിക്കിനെ കൂടാതെ സര്‍ദാര്‍ പട്ടേല്‍ തലവന്‍ ലാല്‍ജിഭായി പട്ടേലും കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 17 പേരാണ് കേസിലെ പ്രതികള്‍. മറ്റുള്ളവരുടെ ശിക്ഷ പിന്നീട് തീരുമാനിക്കും.

ഐപിസി 147, 148, 149, 427, 435 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഇയാള്‍ക്കും രണ്ട് വര്‍ഷം തടവാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തടവ് ശിക്ഷ കൂടാതെ ബിജെപി എം.എല്‍.എയുടെ ഓഫീസിനുണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് 40,000 രൂപ പിഴയും പ്രക്ഷോഭകര്‍ തകര്‍ത്ത കാറിന്റെ ഉടമയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാരിനെതിരെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിധിയുണ്ടായിരിക്കുന്നത്.

നേരത്തെ രാജ്യദ്രോഹക്കുറ്റത്തിന് ഒമ്പത് മാസം ജയിലില്‍ കിടന്നിട്ടുള്ള വ്യക്തിയാണ് ഹാര്‍ദ്ദിക്. കേസില്‍ അപ്പീല്‍ പോകുമെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ നല്‍കുന്ന സൂചന. 2015ല്‍ നടന്ന പത്തിദാര്‍ സംവരണ സമരത്തിന് നേതൃത്വം നല്‍കിയ നേതാവായിരുന്നു ഹാര്‍ദ്ദിക് പട്ടേല്‍. ഒരു മാസത്തിലധികം നീണ്ടുനിന്ന സമരത്തില്‍ ഗുജറാത്തിലെ പട്ടേല്‍ സമുദായത്തില്‍പ്പെട്ട ആയിരങ്ങളാണ് പങ്കെടുത്തത്.