ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി നല്‍കുന്നത് 600 കാറുകള്‍; ഗുജറാത്തിലെ വജ്രവ്യാപാരി പതിവു മുടക്കുന്നില്ല

കഴിഞ്ഞ വര്ഷം ദീപാവലി സമ്മാനമായി ജീവനക്കാര്ക്ക് 500 ഫ്ളാറ്റുകള് സമ്മാനിച്ച ഗുജറാത്തിലെ വജ്രവ്യാപാരി സാവ്ജി ധോലാക്കിയയെ ഓര്മ്മയില്ലേ? ഈ വര്ഷം ദീപാവലിക്കും ഞെട്ടിക്കുന്ന സമ്മാനം നല്കാന് ഒരുങ്ങിയിരിക്കുകയാണ് ഇദ്ദേഹം. ഇത്തവണ 600 കാറുകളാണ് ഇദ്ദേഹം ജീവനക്കാര്ക്കായി ഒരുക്കിയിരിക്കുന്ന സമ്മാനം. സാമ്പത്തിക മേഖലയില് നിലവിലുള്ള മാന്ദ്യവും പ്രതിസന്ധികളുമൊന്നും ഇദ്ദേഹത്തെ ഈ സമ്മാനങ്ങള് നല്കാനുള്ള നീക്കത്തില് നിന്ന് പിന്തിരിപ്പിച്ചിട്ടില്ലെന്നാണ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.
 | 

ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി നല്‍കുന്നത് 600 കാറുകള്‍; ഗുജറാത്തിലെ വജ്രവ്യാപാരി പതിവു മുടക്കുന്നില്ല

ഗാന്ധിനഗര്‍: കഴിഞ്ഞ വര്‍ഷം ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്ക് 500 ഫ്‌ളാറ്റുകള്‍ സമ്മാനിച്ച ഗുജറാത്തിലെ വജ്രവ്യാപാരി സാവ്ജി ധോലാക്കിയയെ ഓര്‍മ്മയില്ലേ? ഈ വര്‍ഷം ദീപാവലിക്കും ഞെട്ടിക്കുന്ന സമ്മാനം നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇദ്ദേഹം. ഇത്തവണ 600 കാറുകളാണ് ഇദ്ദേഹം ജീവനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന സമ്മാനം. സാമ്പത്തിക മേഖലയില്‍ നിലവിലുള്ള മാന്ദ്യവും പ്രതിസന്ധികളുമൊന്നും ഇദ്ദേഹത്തെ ഈ സമ്മാനങ്ങള്‍ നല്‍കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോയല്‍റ്റി പ്രോഗ്രാമില്‍ യോഗ്യരെന്ന് കണ്ടെത്തിയ 1500 ജീവനക്കാരില്‍ നിന്നാണ് 600 പേരെ തെരഞ്ഞെടുത്തത്. 900 പേര്‍ക്ക് ഫിക്‌സഡ് ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഈ വര്‍ഷം 50 കോടി രൂപയുടെ ഇന്‍സെന്റീവുകളാണ് ജീവനക്കാര്‍ക്കായി കമ്പനി നല്‍കുന്നതെന്ന് ധോലാക്കിയ പറഞ്ഞു. 2011ലാണ് ലോയല്‍റ്റി പ്രോഗ്രാം കമ്പനി ആരംഭിച്ചത്. ഇതിലൂടെ 500 ഫ്‌ളാറ്റുകള്‍ 2011ല്‍ നല്‍കി. 525 വജ്രാഭരണങ്ങളും 200 ഫ്‌ളാറ്റുകളുമായിരുന്നു 2014ല്‍ നല്‍കിയത്.

ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പ്രധാനമന്ത്രിയായിരിക്കും കാറുകളുടെ താക്കോല്‍ വിതരണം ചെയ്യുക. ഇത് ഏറ്റുവാങ്ങുന്നതിനായി നാലു ജീവനക്കാരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഭിന്നശേഷിക്കാരിയായ ഒരു വനിതാ ജീവനക്കാരിയും ഈ സംഘത്തിലുണ്ട്. ധോലാക്കിയയുടെ ശ്രീ ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരെ പിന്നീട് മോഡി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യും.