ഇസ്രത്ത് ജഹാന് വ്യാജ ഏറ്റമുട്ടല്‍ കേസിലെ മുഖ്യപ്രതിക്ക് സ്ഥാനക്കയറ്റം നല്കി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: ഇസ്രത്ത് ജഹാന് വ്യാജ ഏറ്റമുട്ടല് കൊലപാതക കേസിലെ മുഖ്യപ്രതിക്ക് സ്ഥാനക്കയറ്റം നല്കി ഗുജറാത്ത് സര്ക്കാര്. ജി.എല്. സിംഗാള് എന്ന പൊലീസ് ഓഫീസര്ക്കാണ് ഇന്സ്പെക്ടര് ജനറലായി സ്ഥാനക്കയറ്റം നല്കിയത്. ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല് കേസില് 20014ല് ജാമ്യം ലഭിച്ച ഉദ്യോഗസ്ഥനാണ് ജി.എല്. സിംഗാള്‍.
സിംഗാള്‍ ഉള്‍പ്പെടെ ആറ് ഡി.ഐ.ജിമാര്‍ക്കാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇന്‍സ്‌പെക്ടര്‍ ജനറലായി സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. ഇസ്രത്ത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ ജി.എല്‍. സിംഗാളിന് പങ്കുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് 2013ല്‍ ഇയാളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. അറസ്റ്റുണ്ടായ സമയത്ത് സസ്‌പെന്‍ഷിനിലായ ഇദ്ദേഹം പിന്നീട് ജാമ്യത്തിലിറങ്ങി.
സി.ബി.ഐ കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെയാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങി മാസങ്ങള്‍ക്കുള്ളില്‍ സിംഗാളിനെ ഡി.ഐ.ജിയായി നിയമിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സൊഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ കോടതി കഴിഞ്ഞ മാസം വെറുതെ വിട്ട വിപുല്‍ അഗര്‍വാളിനും ഐ.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.