നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ മൂന്നു പേര്‍ക്ക് 10 വര്‍ഷം കഠിന തടവ്

നരോദ പാട്യ കൂട്ടക്കൊലക്കേസില് മൂന്നു പേര്ക്ക് 10 വര്ഷം കഠിന തടവ്. നേരത്തെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പി.ജെ. രജപുത്, രാജ്കുമാര് ചൗമാല്, ഉമേഷ് ഭര്വാദ് എന്നിവര്ക്കാണ് 10 വര്ഷം കഠിന തടവ് വിധിച്ചിരിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെതാണ് വിധി. നിലവില് പ്രതികള് ജാമ്യത്തിലാണ്. ആറാഴ്ചക്കകം പൊലീസിനു മുന്നില് ഹാജരാകാന് ഇവര്ക്കു കോടതി നിര്ദേശം നല്കിയിട്ടുണ്ട്.
 | 

നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ മൂന്നു പേര്‍ക്ക് 10 വര്‍ഷം കഠിന തടവ്

അഹമ്മദാബാദ്: നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ മൂന്നു പേര്‍ക്ക് 10 വര്‍ഷം കഠിന തടവ്. നേരത്തെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പി.ജെ. രജപുത്, രാജ്കുമാര്‍ ചൗമാല്‍, ഉമേഷ് ഭര്‍വാദ് എന്നിവര്‍ക്കാണ് 10 വര്‍ഷം കഠിന തടവ് വിധിച്ചിരിക്കുന്നത്. ഗുജറാത്ത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി. നിലവില്‍ പ്രതികള്‍ ജാമ്യത്തിലാണ്. ആറാഴ്ചക്കകം പൊലീസിനു മുന്നില്‍ ഹാജരാകാന്‍ ഇവര്‍ക്കു കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമൂഹത്തോട് പ്രതികള്‍ ചെയ്ത ക്രൂരകൃത്യത്തിന് ഉചിതമായ ശിക്ഷ ലഭിക്കേണ്ടത് അനിവാര്യമാണെന്ന് വിധി പ്രസ്താവത്തില്‍ കോടതി ചൂണ്ടിക്കാണിച്ചു. പ്രതികള്‍ 10 വര്‍ഷത്തെ കഠിന തടവ് അര്‍ഹിക്കുന്നുണ്ട്. വ്യക്തികള്‍ക്കെതിരെല്ല, മറിച്ച് സമൂഹത്തിനെതിരായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഇരകളുടെ ആശങ്കകള്‍ പരിഗണിക്കാതിരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

2002ലാണ് നരോദ പാട്യ കൂട്ടക്കൊലപാതകം നടക്കുന്നത്. 5000ത്തിലധികം വരുന്ന കര്‍വസേവകര്‍ 97 മുസ്ലിങ്ങളെയാണ് കൂട്ടക്കൊല ചെയ്തത്. മുസ്ലിങ്ങളുടെ വീടുകള്‍ വ്യവസായ സ്ഥാപനങ്ങള്‍ കൃഷിയിടങ്ങള്‍ തുടങ്ങി സാമ്പത്തിക അടിത്തറയും കര്‍സേവകര്‍ തകര്‍ത്തിരുന്നു. 70 പേരാണ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി 29 പേരെ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ ശിക്ഷ ലഭിച്ചിരിക്കുന്ന പ്രതികള്‍ അപ്പീലിന് പോകുമെന്നാണ് കരുതുന്നത്.