പബ്ജി നിരോധിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍; ജില്ലാ അധികൃതര്‍ക്ക് സര്‍ക്കുലര്‍
ഗാന്ധിനഗര്‍: പബ്ജി നിരോധിക്കണമെന്ന് ഗുജറാത്ത് സര്ക്കാര്. സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളില് ഈ ഓണ്ലൈന് ഗെയിം പൂര്ണ്ണമായി നിരോധിക്കണമെന്ന് ഗുജറാത്ത് പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് സര്ക്കുലര് നല്കി. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്ദേശ പ്രകാരമാണ് സര്‍ക്കുലര്‍.
യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ പ്രചാരത്തിലുള്ള ഈ ഗെയിം കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് ബാലാവകാശ കമ്മീഷന്‍ പറയുന്നത്. കുട്ടികളെ ഈ ഗെയിം അടിമയാക്കി വച്ചിരിക്കുകയാണെന്നും നിരോധനത്തിന് കാരണമായി സര്‍ക്കാര്‍ പറയുന്നു. ഗെയിം രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ഗുജറാത്ത് ബാലാവകാശ സംഘടനയുടെ ചെയര്‍പേഴ്‌സണായ ജാഗൃതി പാണ്ഡ്യ ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ദില്ലിയില്‍ പത്തൊമ്പത് വയസ്സുള്ള സൂരജ് എന്ന വിദ്യാര്‍ത്ഥി അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയതിന് കാരണം പബ്ജിയായിരുന്നെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു.