മഴ പെയ്യുന്നില്ല; ഗുജറാത്ത് സര്‍ക്കാര്‍ യാഗം നടത്താന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്

മഴ പെയ്യുന്നതിനായി ഗുജറാത്ത് സര്ക്കാര് യാഗം നടത്താന് തയ്യാറെടുക്കുന്നതായി റിപ്പോര്ട്ട്. കടുത്ത വരള്ച്ചയ്ക്ക് പരിഹാരമായി സംസ്ഥാനത്തെ ബിജെപി സര്ക്കാര് 41 പര്ജന്യ യാഗങ്ങള് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ 33 ജില്ലകളിലും എട്ട് പ്രധാന നഗരങ്ങളിലും മെയ് 31നാണ് യാഗങ്ങള് നടക്കുക.
 | 

മഴ പെയ്യുന്നില്ല; ഗുജറാത്ത് സര്‍ക്കാര്‍ യാഗം നടത്താന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്

ഗാന്ധിനഗര്‍: മഴ പെയ്യുന്നതിനായി ഗുജറാത്ത് സര്‍ക്കാര്‍ യാഗം നടത്താന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കടുത്ത വരള്‍ച്ചയ്ക്ക് പരിഹാരമായി സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ 41 പര്‍ജന്യ യാഗങ്ങള്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ 33 ജില്ലകളിലും എട്ട് പ്രധാന നഗരങ്ങളിലും മെയ് 31നാണ് യാഗങ്ങള്‍ നടക്കുക.

സുജലാം സുഫലാം ജല്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് യാഗങ്ങള്‍ നടത്തുന്നത്. സര്‍്ക്കാര്‍ രൂപം നല്‍കിയ പുതിയ ജലസംരക്ഷണ പദ്ധതിയായി ഇതിലൂടെ ഈ മഴക്കാലത്ത് മഴവെള്ള ശേഖരണത്തിനും സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തതെന്നാണ് സൂചന.

നല്ലൊരു മഴക്കാലം പ്രതീക്ഷിച്ചാണ് സര്‍ക്കാര്‍ യാഗങ്ങള്‍ നടത്താന്‍ തീരുമാനിച്ചതെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയും താനും മറ്റു മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും പട്ടേല്‍ പറഞ്ഞു.