സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി കൊല്ലപ്പെട്ട കൊല്ലപ്പെട്ട നിലയില്‍

സിവില് സര്വീസ് ഉദ്യോഗാര്ത്ഥിയായ യുവതി കൊല്ലപ്പെട്ടു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഗുരുഗ്രാമിലെ ഗസ്റ്റ് ഹൗസില് വെച്ച് ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ ആശുപത്രിയിലെത്തിച്ചത് സുഹൃത്തായ രവീന്ദര് യാദവാണ്. എന്നാല് ആശുപത്രിയിലെത്തിച്ച ശേഷം ഇയാള് രക്ഷപ്പെട്ടു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്ട്ടത്തില് വ്യക്തമായിട്ടുണ്ട്.
 | 

സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി കൊല്ലപ്പെട്ട കൊല്ലപ്പെട്ട നിലയില്‍

ഗുരുഗ്രാം: സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥിയായ യുവതി കൊല്ലപ്പെട്ടു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഗുരുഗ്രാമിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ ആശുപത്രിയിലെത്തിച്ചത് സുഹൃത്തായ രവീന്ദര്‍ യാദവാണ്. എന്നാല്‍ ആശുപത്രിയിലെത്തിച്ച ശേഷം ഇയാള്‍ രക്ഷപ്പെട്ടു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.

സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥിയായ പ്രിയങ്കയും രവീന്ദര്‍ യാദവും വളരെക്കാലമായി സുഹൃത്തുക്കളാണ്. പ്രിയങ്കയുടെ അയല്‍ക്കാരന്‍ കൂടിയാണ് ഇയാള്‍. കഴിഞ്ഞ ദിവസം പ്രിയങ്കയോടൊപ്പം ഇയാള്‍ ഗുരുഗ്രാമിലെ ഗസ്റ്റ് ഹൗസിലെത്തിയിരുന്നു. ഗസ്റ്റ് ഹൗസിലെത്തി നാല് മണിക്കൂറിന് ശേഷം പ്രിയങ്ക അബോധാവസ്ഥയിലായി. രവീന്ദര്‍ മര്‍ദ്ദിച്ചതാകാം ആന്തരിക രക്തസ്രാവത്തിന് കാരണമെന്നാണ് നിഗമനം. തുടര്‍ന്ന് പ്രിയങ്കയെ ആശുപത്രിയിലെത്തിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

രവീന്ദര്‍ യാദവിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ പ്രിയങ്കയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. ഡല്‍ഹിയിലെ മുഖര്‍ജീ നഗറിലെ ഐ.എ.എസ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനിയായിരുന്നു പ്രിയങ്ക. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.