ഗുജറാത്തില്‍ സാന്റാക്ലോസ് വേഷത്തില്‍ ഹനുമാന്‍ വിഗ്രഹം; തണുപ്പ് അകറ്റാനെന്ന് പൂജാരി

ക്ഷേത്രത്തിലെ ഹനുമാന് വിഗ്രഹത്തിന് സാന്റാക്ലോസ് വേഷം. ഗുജറാത്തിലെ സാരംഗ്പൂര്, കഷ്ടഭജന് ക്ഷേത്രത്തിലാണ് സംഭവം. ഭക്തരില് ചിലര് അണിയിച്ച ചുവപ്പു വെല്വെറ്റ് വസ്ത്രമാണ് ഹനുമാനെ സാന്റാക്ലോസ് ആക്കിയത്. സാന്റയുടെ പോലെ ചുവപ്പും വെളുപ്പും നിറങ്ങളിലുള്ള കുപ്പായവും തൊപ്പിയുമായിരുന്നു ഹനുമാന് വിഗ്രഹത്തെ ധരിപ്പിച്ചിരുന്നത്.
 | 
ഗുജറാത്തില്‍ സാന്റാക്ലോസ് വേഷത്തില്‍ ഹനുമാന്‍ വിഗ്രഹം; തണുപ്പ് അകറ്റാനെന്ന് പൂജാരി

അഹമ്മദാബാദ്: ക്ഷേത്രത്തിലെ ഹനുമാന്‍ വിഗ്രഹത്തിന് സാന്റാക്ലോസ് വേഷം. ഗുജറാത്തിലെ സാരംഗ്പൂര്‍, കഷ്ടഭജന്‍ ക്ഷേത്രത്തിലാണ് സംഭവം. ഭക്തരില്‍ ചിലര്‍ അണിയിച്ച ചുവപ്പു വെല്‍വെറ്റ് വസ്ത്രമാണ് ഹനുമാനെ സാന്റാക്ലോസ് ആക്കിയത്. സാന്റയുടെ പോലെ ചുവപ്പും വെളുപ്പും നിറങ്ങളിലുള്ള കുപ്പായവും തൊപ്പിയുമായിരുന്നു ഹനുമാന്‍ വിഗ്രഹത്തെ ധരിപ്പിച്ചിരുന്നത്.

അമേരിക്കയില്‍ നിന്നുള്ള ഭക്തര്‍ അയച്ചു കൊടുത്തതാണ് ഈ വസ്ത്രമെന്നും വെല്‍വെറ്റ് കൊണ്ടുള്ള കുപ്പായം തണുപ്പിനെ പ്രതിരോധിക്കാനുള്ളതാണെന്നുമാണ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ പറഞ്ഞത്. ആരുടെയും വികാരം വ്രണപ്പെടുത്താനല്ലെന്നും ഭഗവാനം തണുപ്പില്‍ നിന്ന് രക്ഷിക്കാനാണ് ഇതെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞെങ്കിലും ചിലര്‍ക്ക് അത് അത്ര രസിച്ചില്ല.

സംഭവം വിവാദമാവുകയും ചില ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെ വസ്ത്രം അഴിച്ചു മാറ്റിയിരിക്കുകയാണ് ക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍.