ഹനുമാന്‍ മുസ്ലീമായിരുന്നുവെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി നിയമസഭാംഗം ബുക്കല്‍ നവാബ്

ഹനുമാന് ദളിതനായിരുന്നുവെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഹനുമാന് പുതിയ വ്യക്തിത്വം ആരോപിച്ച് ഉത്തര്പ്രദേശ് ബിജെപി നിയമസഭാംഗം. ഹനുമാന് മുസ്ലീമായിരിക്കാമെന്നാണ് ബിജെപി എംഎല്സിയായ ബുക്കല് നവാബിന്റെ കണ്ടെത്തല്. ഹനുമാന്റെ പേര് മുസ്ലീം പേരുകളുമായി സാമ്യമുള്ളതാണെന്ന് എഎന്ഐയോട് നവാബ് പറഞ്ഞു.
 | 
ഹനുമാന്‍ മുസ്ലീമായിരുന്നുവെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി നിയമസഭാംഗം ബുക്കല്‍ നവാബ്

ലഖ്‌നൗ: ഹനുമാന്‍ ദളിതനായിരുന്നുവെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഹനുമാന് പുതിയ വ്യക്തിത്വം ആരോപിച്ച് ഉത്തര്‍പ്രദേശ് ബിജെപി നിയമസഭാംഗം. ഹനുമാന്‍ മുസ്ലീമായിരിക്കാമെന്നാണ് ബിജെപി എംഎല്‍സിയായ ബുക്കല്‍ നവാബിന്റെ കണ്ടെത്തല്‍. ഹനുമാന്റെ പേര് മുസ്ലീം പേരുകളുമായി സാമ്യമുള്ളതാണെന്ന് എഎന്‍ഐയോട് നവാബ് പറഞ്ഞു.

ഹനുമാന്‍ മുസ്ലീമാണെന്നാണ് ഞാന്‍ കരുതുന്നത്. ഇസ്ലാമിലുള്ള പേരുകള്‍ക്ക് സമാനമാണ് ഹനുമാന്റെ പേര്. റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, സീഷാന്‍, കുര്‍ബാന്‍; ഇത്തരം പേരുകള്‍ ഇസ്ലാമില്‍ മാത്രമാണുള്ളത്, ബുക്കല്‍ നവാബ് പറഞ്ഞു. ഒരു പടികൂടി കടന്ന് ഈ പേരുകള്‍ ഹനുമാന്‍ എന്ന പേരില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്നു കൂടി പറഞ്ഞു കളഞ്ഞു നവാബ്. ഹനുമാനില്ലായിരുന്നുവെങ്കില്‍ ഈ പേരുകള്‍ ഉണ്ടാകുമായിരുന്നില്ലെന്നാണ് എംഎല്‍സി അവകാശപ്പെടുന്നത്.

രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാന്‍ ദളിതനായിരുന്നുവെന്ന് പറഞ്ഞത്.