ചാറ്റ് ഷോയിലെ വിവാദ പരാമര്‍ശങ്ങള്‍; ഹാര്‍ദിക് പാണ്ഡ്യയുടെ സ്‌പോണ്‍സര്‍ പിന്മാറി

സിഡ്നി: കോഫി വിത്ത് കരണ് ഷോയില് നടത്തിയ വിവാദ പരാമര്ശങ്ങളില് ക്രിക്കറ്റ് താരം ഹാര്ദിക് പാണ്ഡ്യക്ക് വീണ്ടും തിരിച്ചടി. പാണ്ഡ്യയുടെ സ്പോണ്സറായ ജില്ലറ്റ് മാച്ച് 3 കരാര് റദ്ദാക്കിയെന്ന് അറിയിച്ചു. കമ്പനി മുന്നോട്ടു വെക്കുന്ന മൂല്യങ്ങള്ക്ക് എതിരാണ് ഹാര്ദ്ദിക്കിന്റെ പരാമര്ശങ്ങള് എന്നാണ് കമ്പനിയുടെ നിലപാട്. പരാമര്ശങ്ങളില് ഹാര്ദ്ദിക്കിനും രാഹുലിനുമെതിരെ ബിസിഐ നടപടിയുണ്ടായേക്കും എന്ന റിപ്പോര്ട്ടുകള്ക്കിടെയായണ് ഈ തിരിച്ചടി.
ഇരുവരുടെയും മറ്റു ചില സ്‌പോണ്‍സര്‍മാരും കരാര്‍ റദ്ദാക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നാണ് വിവരം. പാണ്ഡ്യക്ക് ഏഴോളം ബ്രാന്‍ഡുകളുമായി കരാറുണ്ട്. ടോക് ഷോകളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതില്‍ താരങ്ങള്‍ക്ക് ബിസിസിഐ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ രണ്ടും താരങ്ങളെയും രണ്ട് ഏകദിനങ്ങളില്‍ നിന്ന് വിലക്കണമെന്ന് ബിസിസിഐ കമ്മറ്റി ഫോര്‍ അഡ്മിനിസ്‌ട്രേഷന്‍ മേധാവി വിനോദ് റായ് ആവശ്യപ്പെട്ടിരുന്നു. ഇരുവരും ഓസ്ട്രേലിയക്കെതിരെ ഇന്നാരംഭിച്ച ഏകദിന പരമ്പരയില്‍ കളിക്കുന്നില്ല.