ഇവിഎമ്മുകള്‍ ചോര്‍ത്താന്‍ ബിജെപി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരെ വാടകക്കെടുത്തു; ആരോപണവുമായി ഹാര്‍ദിക് പട്ടേല്‍

വോട്ടിംഗ് മെഷീനുകള് ചോര്ത്താന് സോഫ്റ്റ് വെയര് എന്ജിനീയര്മാരെ വാടകയ്ക്ക് എടുത്തിരിക്കുകയാണ് ബിജെപിയെന്ന് ഹാര്ദിക് പട്ടേല്. ട്വീറ്റിലാണ് ഹാര്ദിക്കിന്റെ ആരോപണം. അഹമ്മദാബാദിലെ കമ്പനിയില് നിന്ന് 140 സോഫ്റ്റ് വെയര് എന്ജിനീയര്മാരെയാണ് ഇതിനായി വാടകയ്ക്ക് എടുത്തതെന്നും 4000 വോട്ടിംഗ് മെഷീനുകള് ചോര്ത്തിയെന്നും ഹാര്ദിക് ആരോപിച്ചു.
 | 

ഇവിഎമ്മുകള്‍ ചോര്‍ത്താന്‍ ബിജെപി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരെ വാടകക്കെടുത്തു; ആരോപണവുമായി ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: വോട്ടിംഗ് മെഷീനുകള്‍ ചോര്‍ത്താന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരെ വാടകയ്ക്ക് എടുത്തിരിക്കുകയാണ് ബിജെപിയെന്ന് ഹാര്‍ദിക് പട്ടേല്‍. ട്വീറ്റിലാണ് ഹാര്‍ദിക്കിന്റെ ആരോപണം. അഹമ്മദാബാദിലെ കമ്പനിയില്‍ നിന്ന് 140 സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരെയാണ് ഇതിനായി വാടകയ്ക്ക് എടുത്തതെന്നും 4000 വോട്ടിംഗ് മെഷീനുകള്‍ ചോര്‍ത്തിയെന്നും ഹാര്‍ദിക് ആരോപിച്ചു.

മെഷീനുകളുടെ സോഴ്‌സ് കോഡ് വഴി ഹാക്കിംഗിന് ശ്രമം നടന്നുവെന്നാണ് ആരോപണം. വൈസ്‌നഗര്‍, രത്‌നാപൂര്‍, വാവ് എന്നിവിടങ്ങളിലും പട്ടേല്‍ ഭൂരിപക്ഷ പ്രദേശങ്ങളിലുംം മെഷീനുകള്‍ ചോര്‍ത്താന്‍ ശ്രമം നടന്നിട്ടുണ്ടെന്നും ഹാര്‍ദിക് ആരോപിച്ചു. അതേ സമയം അഹമ്മദാബാദ് ജില്ലാ കളക്ടര്‍ ഈ ആരോപണം നിഷേധിച്ചു.