ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്; സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

പതിദാര് സമര നേതാവ് ഹാര്ദിക് പട്ടേല് കോണ്ഗ്രസിലേക്കെന്ന് സൂചന. മാര്ച്ച് 12ന് രാഹുല് ഗാന്ധിയുടെ സാന്നിധ്യത്തില് ഹാര്ദിക് കോണ്ഗ്രസില് ചെരുമെന്നാണ് റിപ്പോര്ട്ടുകള്. ഗുജറാത്തിലെ ജാംനഗര് മണ്ഡലത്തില് ഹാര്ദിക് സ്ഥാനാര്ത്ഥിയാകുമെന്ന് കോണ്ഗ്രസ് വൃത്തങ്ങള് അറിയിച്ചു.
 | 
ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്ക്; സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

ന്യൂഡല്‍ഹി: പതിദാര്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. മാര്‍ച്ച് 12ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചെരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ ഹാര്‍ദിക് സ്ഥാനാര്‍ത്ഥിയാകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് ജാംനഗര്‍. പൂനംബെന്‍ മാഡമാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അഹമ്മദാബാദില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം നടക്കുന്നതും ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേരുന്ന അതേ ദിവസം തന്നെയാണ്. അന്ന് നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ മോഡിയുടെയും അമിത്ഷായുടെയും ജന്മനാടായ ഗുജറാത്തില്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ശക്തമായ മത്സരത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.