തട്ടിപ്പിലൂടെ ജയിച്ച ബിജെപിക്ക് അഭിനന്ദനങ്ങള്‍; പരിഹാസവുമായി ഹാര്‍ദിക് പട്ടേല്‍

വോട്ടിംഗ് മെഷീനില് ക്രമക്കേട് നടത്തി വിജയിച്ച ബിജെപിയെ താന് അഭിനന്ദിക്കുകയാണെന്ന് പട്ടേല് സമര നേതാവ് ഹാര്ദിക് പട്ടേല്. രാജ്കോട്ട്, സൂററ്റ് മേഖലകളില് വോട്ടിംഗ് മെഷീനുകളില് വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഹാര്ദിക് ആരോപിച്ചു. ഈ ആരോപണവുമായി നേരത്തേ തന്നെ ഹാര്ദിക് രംഗത്തെത്തിയിരുന്നു.
 | 

തട്ടിപ്പിലൂടെ ജയിച്ച ബിജെപിക്ക് അഭിനന്ദനങ്ങള്‍; പരിഹാസവുമായി ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തി വിജയിച്ച ബിജെപിയെ താന്‍ അഭിനന്ദിക്കുകയാണെന്ന് പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍. രാജ്‌കോട്ട്, സൂററ്റ് മേഖലകളില്‍ വോട്ടിംഗ് മെഷീനുകളില്‍ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ഹാര്‍ദിക് ആരോപിച്ചു. ഈ ആരോപണവുമായി നേരത്തേ തന്നെ ഹാര്‍ദിക് രംഗത്തെത്തിയിരുന്നു.

വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്യാനായി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരെ ബിജെപി നിയോഗിച്ചിരിക്കുകയാണെന്ന് ഹാര്‍ദിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇവിഎമ്മുകളില്‍ ബ്ലൂടൂത്ത് ഉപയോഗിത്ത് കൃത്രിമത്വം നടത്തിയെന്ന ആരോപണം വോട്ടെടുപ്പ് നടന്ന ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ രംഗത്തെത്തിയിരുന്നു.