സിബിഎസ്ഇ റാങ്ക് ജേതാവിനെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം; മുഖ്യപ്രതി പിടിയില്‍

സിബിഎസ്ഇ പരീക്ഷയില് റാങ്ക് നേടി രാഷ്ട്രപതിയുടെ മെഡല് കരസ്ഥമാക്കിയ പെണ്കുട്ടിയെ കൂട്ടബലാല്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി പിടിയില്. നിഷു ഫോഗട്ട് എന്നയാളാണ് പിടിയിലായത്. നിഷുവാണ് പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്സംഗം ചെയ്യാന് പദ്ധതിയിട്ടതെന്ന് പോലീസ് അറിയിച്ചു. കൂട്ടബലാല്സംഗത്തിനിടെ പെണ്കുട്ടിയുടെ നില മോശമായപ്പോള് ഇയാള് ഡോക്ടറെ വിളിച്ചതായും അന്വേഷണസംഘം അറിയിച്ചു.
 | 

സിബിഎസ്ഇ റാങ്ക് ജേതാവിനെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം; മുഖ്യപ്രതി പിടിയില്‍

ചണ്ഡീഗഡ്: സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് നേടി രാഷ്ട്രപതിയുടെ മെഡല്‍ കരസ്ഥമാക്കിയ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ മുഖ്യപ്രതി പിടിയില്‍. നിഷു ഫോഗട്ട് എന്നയാളാണ് പിടിയിലായത്. നിഷുവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യാന്‍ പദ്ധതിയിട്ടതെന്ന് പോലീസ് അറിയിച്ചു. കൂട്ടബലാല്‍സംഗത്തിനിടെ പെണ്‍കുട്ടിയുടെ നില മോശമായപ്പോള്‍ ഇയാള്‍ ഡോക്ടറെ വിളിച്ചതായും അന്വേഷണസംഘം അറിയിച്ചു.

പീഡനം നടന്ന സ്ഥലത്തിന്റെ ഉടമയെയും നിഷു വിളിച്ച ഡോ. സഞ്ജീവിനെയും പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യം നടന്നതിനെക്കുറിച്ച് അറിഞ്ഞിട്ടും ആവശ്യമായ നടപടി സ്വീകരിക്കാത്തതിനാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഡോക്ടറും പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതായി തെളിവുകളുണ്ടെന്നും ഫോറന്‍സിക് പരിശോധനയിലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും അന്വേഷണസംഘത്തിന്റെ തലവന്‍ നസ്നീന്‍ ഭാസിന്‍ പറഞ്ഞു.

സൈനികനുള്‍പ്പെടെയുള്ള മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ നടന്നു വരികയാണ്. കൃഷിസ്ഥലത്തുണ്ടായിരുന്ന മറ്റു ചിലരും പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതായി സൂചനയുണ്ട്. പത്തു പേരെങ്കിലും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പിതാവ് പറയുന്നത്.