ബലാല്‍സംഗങ്ങള്‍ക്ക് കാരണം തൊഴിലില്ലായ്മയെന്ന് ബിജെപി വനിതാ എംഎല്‍എ

ബലാല്സംഗങ്ങള്ക്ക് കാരണം തൊഴിലില്ലായ്മയാണെന്ന് കണ്ടെത്തലുമായി ബിജെപി വനിതാ എംഎല്എ. ഹരിയാനയിലെ ബിജെപി എംഎല്എയായ പ്രേം ലതയാണ് വിവാദ പ്രസ്താവനയുംമായി രംഗത്തെത്തിയത്. സിബിഎസ്ഇ പരീക്ഷയില് ഉന്നത വിജയം നേടി രാഷ്ട്രപതിയുടെ മെഡല് കരസ്ഥമാക്കിയ 19 കാരിയായ പെണ്കുട്ടിയെ ഹരിയാനയില് കൂട്ടബലാല്സംഗം ചെയ്ത സംഭവം പുറത്തുവന്നതിനു പിന്നാലെയാണ് എംഎല്എയുടെ പ്രസ്താവന.
 | 

ബലാല്‍സംഗങ്ങള്‍ക്ക് കാരണം തൊഴിലില്ലായ്മയെന്ന് ബിജെപി വനിതാ എംഎല്‍എ

ചണ്ഡീഗഡ്: ബലാല്‍സംഗങ്ങള്‍ക്ക് കാരണം തൊഴിലില്ലായ്മയാണെന്ന് കണ്ടെത്തലുമായി ബിജെപി വനിതാ എംഎല്‍എ. ഹരിയാനയിലെ ബിജെപി എംഎല്‍എയായ പ്രേം ലതയാണ് വിവാദ പ്രസ്താവനയുംമായി രംഗത്തെത്തിയത്. സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടി രാഷ്ട്രപതിയുടെ മെഡല്‍ കരസ്ഥമാക്കിയ 19 കാരിയായ പെണ്‍കുട്ടിയെ ഹരിയാനയില്‍ കൂട്ടബലാല്‍സംഗം ചെയ്ത സംഭവം പുറത്തുവന്നതിനു പിന്നാലെയാണ് എംഎല്‍എയുടെ പ്രസ്താവന.

തൊഴിലില്ലാതെ വെറുതെയിരിക്കുന്ന സാഹചര്യത്തില്‍ യുവാക്കളുടെ സമ്മര്‍ദ്ദം കൂടുകയാണെന്നും ഇത് ബലാല്‍സംഗം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നുവെന്നുമാണ് എംഎല്‍എയുടെ കണ്ടെത്തല്‍. ഇതിനെതിരെ പ്രതിപക്ഷവും നിരവധി സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു. പത്തൊമ്പതുകാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ കേസില്‍ രാജസ്ഥാനില്‍ ജോലിചെയ്യുന്ന സൈനികനാണ് മുഖ്യ പ്രതിയെന്ന് കണ്ടെത്തിയിരുന്നു.

കാറിലെത്തിയ അഞ്ചംഗ സംഘമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൃഷിസ്ഥലത്ത് വെച്ച് ബലാല്‍സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ ശരീരത്ത് മയക്കുമരുന്നുകള്‍ കുത്തിവെച്ച ശേഷമായിരുന്നു ബലാല്‍സംഗം എന്നും വ്യക്തമായിരുന്നു. പിന്നീട് അടുത്തുള്ള ബസ് സ്റ്റോപ്പില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച ശേഷം സംഘം കടന്നു. തന്റെ ഗ്രാമവാസികള്‍ തന്നെയാണ് പ്രതികളെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇവര്‍ ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടിയുടെ മാതാപിതാക്കളും മൊഴി നല്‍കി.