സൂപ്പര്‍ ബ്രെയിന്‍ യോഗ; സ്‌കൂള്‍ കുട്ടികള്‍ക്ക് ദിവസവും 14 ഏത്തമിടല്‍ നിര്‍ബന്ധമാക്കി ഹരിയാന സര്‍ക്കാര്‍

ഹരിയാനയിലെ സ്കൂള് വിദ്യാര്ത്ഥികള്ക്ക് ദിവസവും 14 ഏത്തമിടല് നിര്ബന്ധമാക്കി സര്ക്കാര് ഉത്തരവ്.
 | 
സൂപ്പര്‍ ബ്രെയിന്‍ യോഗ; സ്‌കൂള്‍ കുട്ടികള്‍ക്ക് ദിവസവും 14 ഏത്തമിടല്‍ നിര്‍ബന്ധമാക്കി ഹരിയാന സര്‍ക്കാര്‍

ചണ്ഡീഗഡ്: ഹരിയാനയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദിവസവും 14 ഏത്തമിടല്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. യോഗ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമങ്ങളുടെ ചുവട് പിടിച്ചാണ് കുട്ടികള്‍ക്ക് ദിവസവും ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്. സൂപ്പര്‍ ബ്രെയിന്‍ യോഗയെന്നാണ് ഇതിനെ ഹരിയാന സ്‌കൂള്‍ എജ്യുക്കേഷന്‍ ബോര്‍ഡ് വിശേഷിപ്പിക്കുന്നത്.

പൈലറ്റ് പ്രോജക്ടായി നടപ്പാക്കിയിരിക്കുന്ന പദ്ധതി മറ്റു സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. രാവിലെയുള്ള അസംബ്ലിയില്‍ കുട്ടികള്‍ ചെവിയില്‍ കൈ പിടിച്ച് 14 സിറ്റ് അപ്പുകള്‍ എടുക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. മസ്തിഷകത്തെ ശക്തമാക്കുന്ന ഈ വ്യായാമം ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏത്തമിടലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒരിക്കലും ഇതൊരു ശിക്ഷയല്ലെന്നാണ് രാജീവ് കുമാര്‍ അവകാശപ്പെടുന്നത്. തലച്ചോറിന്റെ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് ഇതെന്നും രാജീവ് കുമാര്‍ പറഞ്ഞു. ഭിവാനി ജില്ലയിലെ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ സ്‌കൂളില്‍ അടുത്ത തിങ്കളാഴ്ച മുതല്‍ ഇത് ആരംഭിക്കും.