അസാധുവാക്കിയ നോട്ട് മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്ത ഗായിക അറസ്റ്റില്‍

അസാധുവാക്കിയ നോട്ട് മാറി തരാമെന്ന് വിശ്വസിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്ത ഗായിക അറസ്റ്റില്. ഹരിയാന സ്വദേശിനിയായ ഗായിക ഷിഖ രാഘവാണ് ഡല്ഹി പോലീസിന്റെ പിടിയിലായത്. കേസില് ഇവര് രണ്ട് വര്ഷമായി ഒളിവിലായിരുന്നു. ഷിഖയുടെ കൂട്ടാളിയായ പവന് എന്നയാളെ മുന്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2016ല് ആയിരത്തിന്റെയും അഞ്ചൂറിന്റെയും നോട്ട് നിരോധിച്ച സമയത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
 | 
അസാധുവാക്കിയ നോട്ട് മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്ത ഗായിക അറസ്റ്റില്‍

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ട് മാറി തരാമെന്ന് വിശ്വസിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്ത ഗായിക അറസ്റ്റില്‍. ഹരിയാന സ്വദേശിനിയായ ഗായിക ഷിഖ രാഘവാണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. കേസില്‍ ഇവര്‍ രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു. ഷിഖയുടെ കൂട്ടാളിയായ പവന്‍ എന്നയാളെ മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2016ല്‍ ആയിരത്തിന്റെയും അഞ്ചൂറിന്റെയും നോട്ട് നിരോധിച്ച സമയത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

പാരമിലിട്ടറി ഉദ്യോഗസ്ഥനായ വ്യക്തിയെ രാംലീല മൈതാനത്ത് വെച്ച് നടന്ന ഒരു ചടങ്ങില്‍ വെച്ചാണ് ഷിഖയും സുഹൃത്തും പവനും പരിചയപ്പെടുന്നത്. തുടര്‍ന്ന് സൗഹൃദം വളര്‍ന്നു. നോട്ട് നിരോധന സമയത്ത് അസാധുവാക്കിയ നോട്ടുകള്‍ മാറി തരാമെന്ന് ഉദ്യോഗസ്ഥനെ ഷിഖ വിശ്വസിപ്പിച്ചു. ഏതാണ്ട് 60 ലക്ഷത്തോളം അസാധുവാക്കിയ നോട്ടുകള്‍ ഉദ്യോഗസ്ഥന്‍ ഷിഖയ്ക്ക് കൈമാറുകയും ചെയ്തു.

എന്നാല്‍ 60 ലക്ഷം രൂപ കൈമാറിയതിന് ശേഷം ഷിഖ ഉദ്യോഗസ്ഥനെ ഒഴിവാക്കി. ഉദ്യോഗസ്ഥന്റെ ഫോണ്‍ കോള്‍ എടുക്കാതിരുന്നതോടെ കാര്യങ്ങള്‍ പോലീസിലെത്തുകയായിരുന്നു. ഉദ്യോഗസ്ഥന്റെ പരാതിയുടെ പവനെ പോലീസ് കസ്റ്റഡിയിലെടുത്തു. പക്ഷേ പണവുമായി ഷിഖ ഒളിവില്‍ പോകുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഷിഖ പിടിയിലാവുന്നത്.