അധ്യാപകര്‍ പൂജാ കര്‍മ്മങ്ങള്‍ പഠിക്കണമെന്ന് ഹരിയാന സര്‍ക്കാര്‍; വിസമ്മതിച്ചവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

അധ്യാപകര് നിര്ബന്ധിതമായ പൂജാ കര്മ്മങ്ങള് പഠിക്കാനുള്ള പരിശീലന പരിപാടിയില് പങ്കെടുക്കണമെന്ന് ഹരിയാന സര്ക്കാര്. ഒക്ടോബര് 29ന് നടത്തിയ പരിശാലന പരിപാടിയില് പങ്കെടുക്കാത്ത അധ്യാപരോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് മനോഹര്ലാല് ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്ക്കാര്. പരിശീലനത്തില് പങ്കെടുക്കാത്തവര്ക്കെതിരെ നടപടിയെടുക്കാനും ശുപാര്ശയുണ്ട്.
 | 

അധ്യാപകര്‍ പൂജാ കര്‍മ്മങ്ങള്‍ പഠിക്കണമെന്ന് ഹരിയാന സര്‍ക്കാര്‍; വിസമ്മതിച്ചവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

ചണ്ഡീഗഡ്: അധ്യാപകര്‍ നിര്‍ബന്ധിതമായി പൂജാ കര്‍മ്മങ്ങള്‍ പഠിക്കാനുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഹരിയാന സര്‍ക്കാര്‍. ഒക്ടോബര്‍ 29ന് നടത്തിയ പരിശാലന പരിപാടിയില്‍ പങ്കെടുക്കാത്ത അധ്യാപരോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് മനോഹര്‍ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. പരിശീലനത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാനും ശുപാര്‍ശയുണ്ട്.

വരുന്ന ഗ്രാമോത്സവത്തില്‍ അധ്യാപകര്‍ പൂജകള്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കടുത്ത ഹിന്ദുത്വ നിലപാടുകള്‍ പിന്തുടരുന്ന ഖട്ടര്‍ സര്‍ക്കാര്‍ ഇത്തരം നടപടികളിലൂടെ നേരത്തേയും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൈന ഉത്സവമായ പര്യൂഷണിന്റെ സമയത്ത് 9 ദിവസത്തോളം മാംസ വില്‍പന സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

തരുണ്‍ സാഗര്‍ മഹാരാജ് എന്ന നഗ്ന സന്യാസി നിയമസഭയെ അഭിസംബോധന ചെയ്തതും ആള്‍ദൈവം ഗുര്‍മീത് രാം റഹിം സിങ്ങിനെ അറസ്റ്റ് ചെയ്തപ്പോളുണ്ടായ കലാപത്തില്‍ വേണ്ട നടപടികളും മുന്‍കരുതലുകളും സ്വീകരിക്കാത്തതുമൊക്കെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.