പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താന്‍ ബിജെപിക്ക് അനുമതിയില്ല; സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

കൊല്ക്കത്ത: പശ്ചിമ ബംഗാളില് രഥയാത്ര നടത്താന് ബിജെപിക്ക് കല്ക്കട്ട ഹൈക്കോടതി അനുമതി നിഷേധിച്ചു. ഹൈക്കോടതി സിംഗിള് ബെഞ്ച് രഥയാത്രക്ക് കഴിഞ്ഞ ദിവസം അനുമതി നല്കിയിരുന്നു. ഈ അനുമതി ഡിവിഷന് ബെഞ്ച് റദ്ദാക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ദേബാശിഷ് കര്ഗുപ്ത ഉള്പ്പെടുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളില് രഥയാത്ര നടത്താനുള്ള ബി.ജെ.പി നീക്കത്തിനാണ് തിരിച്ചടി ലഭിച്ചത്. കേസ് സിംഗിള് ബെഞ്ചിനു തന്നെ കൈമാറാനും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. രഥയാത്രയ്ക്കിടെ വര്ഗീയ കലാപത്തിന് സാധ്യതയുണ്ടെന്ന പശ്ചിമ
 | 
പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താന്‍ ബിജെപിക്ക് അനുമതിയില്ല; സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താന്‍ ബിജെപിക്ക് കല്‍ക്കട്ട ഹൈക്കോടതി അനുമതി നിഷേധിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രഥയാത്രക്ക് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഈ അനുമതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ദേബാശിഷ് കര്‍ഗുപ്ത ഉള്‍പ്പെടുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളില്‍ രഥയാത്ര നടത്താനുള്ള ബി.ജെ.പി നീക്കത്തിനാണ് തിരിച്ചടി ലഭിച്ചത്.

കേസ് സിംഗിള്‍ ബെഞ്ചിനു തന്നെ കൈമാറാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. രഥയാത്രയ്ക്കിടെ വര്‍ഗീയ കലാപത്തിന് സാധ്യതയുണ്ടെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ടാണ് വ്യാഴാഴ്ച ഹൈക്കോടതി രഥയാത്രയ്ക്ക് അനുമതി നല്‍കിയത്. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ പരിഗണിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ഡിസംബര്‍ 28, 29, 31 തീയതികളില്‍ രഥയാത്ര നടത്താനായിരുന്നു ബി.ജെ.പി നേരത്തെ നിശ്ചയിച്ചിരുന്നത്. 42 ലോക്‌സഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്താനായിരുന്നു നീക്കം. രഥയാത്ര അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.