പശ്ചിമബംഗാളില്‍ ഉഗ്ര സ്‌ഫോടനം; എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു

കൊല്ക്കത്തയുടെ വടക്കന് മേഖലയിലുണ്ടായ സ്ഫോടനത്തില് എട്ട് വയസുകാരന് കൊല്ലപ്പെട്ടു. അഞ്ച് പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില് ഒരാളുടെ നില ഗുരുതരമാണ്. തിരക്കേറിയ പച്ചക്കറി ചന്തയിലാണ് വലിയ ശബ്ദത്തില് പൊട്ടിത്തെറി ഉണ്ടായത്. ബോംബ് സ്ക്വാഡും ഫോറന്സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. തീവ്രവാദി ആക്രമണമെന്നാണ് സൂചന. അന്വേഷണം പുരോഗമിക്കുകയാണ്.
 | 

പശ്ചിമബംഗാളില്‍ ഉഗ്ര സ്‌ഫോടനം; എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: കൊല്‍ക്കത്തയുടെ വടക്കന്‍ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. തിരക്കേറിയ പച്ചക്കറി ചന്തയിലാണ് വലിയ ശബ്ദത്തില്‍ പൊട്ടിത്തെറി ഉണ്ടായത്. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. തീവ്രവാദി ആക്രമണമെന്നാണ് സൂചന. അന്വേഷണം പുരോഗമിക്കുകയാണ്.

പശ്ചിമബംഗാളിലെ ഡംഡം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാസിപുരയിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപത്തുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കെട്ടിടം ഉടമയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സമീപത്തെ കടകളും നടപ്പാതയും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുവാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സ്‌ഫോടന കാരണത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

അതേസമയം സ്‌ഫോടനം തന്നെ കൊലപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും സൗത്ത് ഡംഡം മുനിസിപ്പാലിറ്റി ചെയര്‍മാനുമായ പഞ്ചുഗോപാല്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളില്‍ സമീപകാലത്ത് തൃണമൂല്‍ പ്രവര്‍ത്തകരും ബിജെപിയും തമ്മില്‍ രൂക്ഷമായ സംഘര്‍ഷങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.