എം.പിയും ബി.ജെ.പിയുടെ മുന്‍ ഹിമാചല്‍ പ്രദേശ് അധ്യക്ഷനുമായ സുരേഷ് ചന്ദേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പാര്ട്ടിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് സുരേഷ് ചന്ദേല് കോണ്ഗ്രസിലെത്തിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില് ഇത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് റിപ്പോര്ട്ടുകള്.
 | 
എം.പിയും ബി.ജെ.പിയുടെ മുന്‍ ഹിമാചല്‍ പ്രദേശ് അധ്യക്ഷനുമായ സുരേഷ് ചന്ദേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഷിംല: എം.പിയും മുന്‍ ബി.ജെ.പി ഹിമാചല്‍ പ്രദേശ് അധ്യക്ഷനുമായ സുരേഷ് ചന്ദേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് സുരേഷ് ചന്ദേല്‍ കോണ്‍ഗ്രസിലെത്തിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹമിര്‍പുര്‍ മണ്ഡലത്തില്‍ വ്യക്തിപരമായി തന്നെ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ചന്ദേല്‍. പാര്‍ട്ടിയില്‍ മുതിര്‍ന്ന വ്യക്തിത്വമെന്ന നിലയിലും 3 തവണ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനസമ്മതിയുള്ള നേതാവെന്ന നിലയിലും ചന്ദേലിന്റെ കൂടുമാറ്റം ബി.ജെ.പിയെ പ്രതിസന്ധിയിലാക്കും.

ഇത്തവണ ഹമിര്‍പുര്‍ സീറ്റ് നല്‍കണമെന്ന് സുരേഷ് ചന്ദേല്‍ ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടിരുന്നില്ല. സംസ്ഥാനഘടകത്തില്‍ നിന്നുണ്ടായ ഗ്രൂപ്പ് കളിയാണ് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നിലെന്നാണ് സൂചന. ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം ഠാക്കൂറും മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലും കഴിഞ്ഞ ദിവസങ്ങളില്‍ സുരേഷ് ചന്ദേലുമായി കൂടിക്കാഴ്ച നടത്തുകയും അനുയയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചന്ദേല്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ല.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഹിമാചല്‍ പ്രദേശ് അധ്യക്ഷന്‍ കുല്‍ദീപ് സിങ് റാത്തോര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രജ്നി പാട്ടീല്‍, തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സുരേഷ് ചന്ദേലിന്റെ പാര്‍ട്ടി പ്രവേശം. ഹിമാചലില്‍ ഇത്തവണ ബി.ജെ.പി കോട്ടകളില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുെമന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചന്ദേലിന്റെ അനുയായികളും കോണ്‍ഗ്രസിലേക്ക് ചേക്കേറിയിട്ടുണ്ട്.