ഗാന്ധിവധം പുനരാവിഷ്‌കരിച്ച് ഹിന്ദു മഹാസഭ; മഹാത്മാ ഗാന്ധിയുടെ കോലത്തില് നിറയൊഴിച്ച് ദേശീയ നേതാവ്; വീഡിയോ

അലിഗഡ്: മഹാത്മാ ഗാന്ധിയുടെ കോലത്തില് നിറയൊഴിച്ച് ഹിന്ദു മഹാസഭയുടെ പ്രകോപനം. തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന് പാണ്ഡേയാണ് ഗാന്ധിയുടെ കോലത്തില് നിറയൊഴിച്ചത്. വെടിയേറ്റ കോലത്തില് നിന്ന് രക്തം ഒഴുക്കിയായിരുന്നു ഗാന്ധി വധത്തിന്റെ പുനരാവിഷ്കരണം നടത്തിയത്. മഹാത്മാ ഗാന്ധിയുടെ ചരമദിനമായ ഇന്ന് അലിഗഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇതിനു ശേഷം ഗാന്ധി ഘാതകനായ ഗോഡ്സെയുടെ പ്രതിമയില് ഇവര് മാല ചാര്‍ത്തി.
പിന്നീട് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ക്കിടയില്‍ മധുരം വിതരണം ചെയ്താണ് രക്തസാക്ഷി ദിനം ഇവര്‍ ആഘോഷിച്ചത്. എല്ലാ വര്‍ഷവും ‘ശൗര്യ ദിവസ്’ എന്ന പേരിലാണ് ഇവര്‍ ജനുവരി 30 ആചരിക്കാറുള്ളത്. ഗോഡ്‌സെ പ്രതിമയില്‍ മാല ചാര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും ആദ്യമായാണ് ഗാന്ധിയുടെ കോലമുണ്ടാക്കി അതില്‍ വെടിവെക്കുന്നതു പോലെ പ്രകോപനകരമായ പ്രവൃത്തി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ടൈംസ് നൗ സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ട് കാണാം
Hindu Mahasabha leader shoots Mahatma Gandhi’s effigy; garlands Nathuram Godse
Hindu Mahasabha leader re-enacts Mahatma Gandhi assasination; shoots Mahatma Gandhi’s effigy; garlands Nathuram GodseDownload the ET App: bit.ly/ETMainApp
Posted by The Economic Times on Wednesday, January 30, 2019