നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രത്തിന് പകരം സവര്‍ക്കറുടെ ചിത്രം ചേര്‍ക്കണമെന്ന് ഹിന്ദുമഹാസഭ

ഇന്ത്യന് കറന്സിയില് നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കം ചെയ്ത് പകരം സവര്ക്കറുടെ ചിത്രം ചേര്ക്കണമെന്ന് അഖില് ഭാരത് ഹിന്ദു മഹാസഭ. കേന്ദ്രസര്ക്കാരിനോടാണ് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുമഹാസഭ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സവര്ക്കര്ക്ക് ഭാരതരത്ന പുരസ്കാരം നല്കണമെന്നും സംഘടന അധ്യക്ഷന് സ്വാമി ചക്രപാണി ആവശ്യപ്പെട്ടു.
 | 

നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രത്തിന് പകരം സവര്‍ക്കറുടെ ചിത്രം ചേര്‍ക്കണമെന്ന് ഹിന്ദുമഹാസഭ

ന്യൂഡല്‍ഹി: ഇന്ത്യന്‍ കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കം ചെയ്ത് പകരം സവര്‍ക്കറുടെ ചിത്രം ചേര്‍ക്കണമെന്ന് അഖില്‍ ഭാരത് ഹിന്ദു മഹാസഭ. കേന്ദ്രസര്‍ക്കാരിനോടാണ് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുമഹാസഭ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം നല്‍കണമെന്നും സംഘടന അധ്യക്ഷന്‍ സ്വാമി ചക്രപാണി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സവര്‍ക്കര്‍ മഹത്തായ പങ്ക് വഹിച്ചിട്ടുണ്ടെന്നും അതിന്റെ ബഹുമതിയായി കറന്‍സിയില്‍ സവര്‍ക്കറുടെ ചിത്രം രേഖപ്പെടുത്തണമെന്നുമാണ് ആവശ്യം. ഹിന്ദുത്വ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചയാളാണ് സവര്‍ക്കര്‍. ആന്‍ഡമാന്‍ ജയിലിലെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പെഴുതിക്കൊടുത്ത ചരിത്രവും സവര്‍ക്കര്‍ക്ക് സ്വന്തമായുണ്ട്.

മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സേയുടെ പേരില്‍ ക്ഷേത്രം നിര്‍മിക്കുകയും ഗോഡ്‌സേയുടെ ജന്മദിനമുള്‍പ്പെടെ ആചരിക്കുകയും ചെയ്യുന്നതിലൂടെ വിവാദമായ സംഘടനയാണ് ഹിന്ദു മഹാസഭ.