രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളും നിരീക്ഷിക്കാന്‍ അനുമതി; ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി

ന്യൂഡല്ഹി: രാജ്യത്തെ ഏതു കമ്പ്യൂട്ടറിലും നിരീക്ഷണത്തിന് കേന്ദ്രത്തിന്റെ അനുമതി. പത്ത് ഏജന്സികള്ക്കാണ് അനുമതി നല്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. കമ്പ്യൂട്ടറുകള് പരിശോധിക്കാനും ഡേറ്റ പിടിച്ചെടുക്കാനുമുള്ള അനുമതിയാണ് ഉത്തരവനുസരിച്ച് നല്കിയിരിക്കുന്നത്. ഇന്റലിജന്സ് ബ്യൂറോ, നാര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ, എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെന്ട്രല് ബോര്ഡ് ഓഫ് ഡയറക്ട് ടാക്സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്സ്, സിബിഐ, എന്.ഐ.എ, കാബിനറ്റ് സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗ്നല് ഇന്റലിജന്സ് ഡല്ഹി പോലീസ് തുടങ്ങിയ ഏജന്സികള്ക്കാണ് അനുമതി. ഇതനുസരിച്ച് ഫോണ്വിളികളും,
 | 
രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളും നിരീക്ഷിക്കാന്‍ അനുമതി; ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി

ന്യൂഡല്‍ഹി: രാജ്യത്തെ ഏതു കമ്പ്യൂട്ടറിലും നിരീക്ഷണത്തിന് കേന്ദ്രത്തിന്റെ അനുമതി. പത്ത് ഏജന്‍സികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. കമ്പ്യൂട്ടറുകള്‍ പരിശോധിക്കാനും ഡേറ്റ പിടിച്ചെടുക്കാനുമുള്ള അനുമതിയാണ് ഉത്തരവനുസരിച്ച് നല്‍കിയിരിക്കുന്നത്.

ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സിബിഐ, എന്‍.ഐ.എ, കാബിനറ്റ് സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് ഡല്‍ഹി പോലീസ് തുടങ്ങിയ ഏജന്‍സികള്‍ക്കാണ് അനുമതി. ഇതനുസരിച്ച് ഫോണ്‍വിളികളും, ഇമെയിലുകളും മാത്രമല്ല കംപ്യൂട്ടറുകളില്‍ ശേഖരിച്ചിട്ടുള്ള എന്ത് വിവരങ്ങളിലേക്കും ഏജന്‍സികള്‍ക്ക് നുഴഞ്ഞുകയറാം.

ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. ടെലികോം സേവന ദാതാക്കളും ഉപയോക്താക്കളുമടക്കമുള്ളവര്‍ ഏജന്‍സികള്‍ക്ക് സാങ്കേതിക സഹായവും സൗകര്യങ്ങളും ചെയ്തു കൊടുക്കണം. ഇതിന് വിസമ്മതിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവ് ലഭിക്കുകയും ചെയ്യും. നേരത്തേ ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ കംപ്യൂട്ടറുകളും മൊബൈലുകളും പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു.