തൂപ്പുജോലിക്കാരിയെ വലിച്ചിഴച്ച് ഹോസ്റ്റല്‍ സൂപ്രണ്ടിന്റെ ഭര്‍ത്താവ്; ക്രൂര ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോ

തൂപ്പുജോലിക്കാരിയെ നിലത്തുകൂടി വലിച്ചിഴച്ച് ഹോസ്റ്റല് സൂപ്രണ്ടിന്റെ ഭര്ത്താവ്.
 | 
തൂപ്പുജോലിക്കാരിയെ വലിച്ചിഴച്ച് ഹോസ്റ്റല്‍ സൂപ്രണ്ടിന്റെ ഭര്‍ത്താവ്; ക്രൂര ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോ

തൂപ്പുജോലിക്കാരിയെ നിലത്തുകൂടി വലിച്ചിഴച്ച് ഹോസ്റ്റല്‍ സൂപ്രണ്ടിന്റെ ഭര്‍ത്താവ്. ഛത്തീസ്ഗഡിലെ കോറിയ ജില്ലയിലെ ജനക്പൂരിലെ ബര്‍വാനി കന്യ ആശ്രം ഹോസ്റ്റലിലാണ് സംഭവം. സംഭവത്തില്‍ ഹോസ്റ്റല്‍ സൂപ്രണ്ടായ സുമില സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തു. ഇവരുടെ ഭര്‍ത്താവായ രംഗ്‌ലാല്‍ സിങ് യുവതിയെ വലിച്ചിഴയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മൂന്ന് മാസം പ്രായമുള്ള കുട്ടിയുമായി ഹോസ്റ്റലില്‍ അഭയം തേടിയിരുന്ന യുവതിയോട് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് രംഗ്‌ലാല്‍ ഓഗസ്റ്റ് 10ന് ആവശ്യപ്പെട്ടിരുന്നു. യുവതി അതിന് തയ്യാറാ രംഗ്‌ലാല്‍ അവരെ വലിച്ചിഴച്ച് പുറത്തെറിയുകയായിരുന്നു. സുമിലയുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രവൃത്തി.

വീഡിയോ പുറത്തുവന്നതോടെ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഹോസ്റ്റലില്‍ പുതിയ സൂപ്രണ്ടിനെ നിയമിച്ചു. പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ പ്രതിനിധികളും യുവതിയെ സന്ദര്‍ശിച്ചു.