എത്ര വിക്കറ്റ് വീണു? മസ്തിഷ്‌കജ്വരം സംബന്ധിച്ച യോഗത്തില്‍ ബിഹാര്‍ മന്ത്രിക്ക് അറിയേണ്ടത് ക്രിക്കറ്റ് സ്‌കോര്‍

കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ദ്ധന്റെയും സഹമന്ത്രി അശ്വിനി കുമാര് ചൗബെയുടെയും സാന്നിദ്ധ്യത്തില് നടന്ന യോഗത്തിലാണ് മന്ത്രി ക്രിക്കറ്റ് സ്കോര് തിരക്കിയത്.
 | 
എത്ര വിക്കറ്റ് വീണു? മസ്തിഷ്‌കജ്വരം സംബന്ധിച്ച യോഗത്തില്‍ ബിഹാര്‍ മന്ത്രിക്ക് അറിയേണ്ടത് ക്രിക്കറ്റ് സ്‌കോര്‍

പാട്‌ന: ബിഹാറിലെ മുസാഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 100 കടന്നു. എന്നാല്‍ ഇതു സംബന്ധിച്ചു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡേക്ക് ടെന്‍ഷന്‍ മറ്റൊന്നിലായിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു യോഗം. യോഗത്തിനിടെ മന്ത്രി എത്ര വിക്കറ്റ് വീണുവെന്ന് സഹായികളോട് ചോദിച്ചു. നാലു വിക്കറ്റുകള്‍ എന്ന് മറുപടിയും ലഭിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്റെയും സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയുടെയും സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് മന്ത്രി ക്രിക്കറ്റ് സ്‌കോര്‍ തിരക്കിയത്. മസ്തിഷ്‌കജ്വരം മൂലം 104 കുട്ടികള്‍ ഇതുവരെ ബിഹാറില്‍ മരിച്ചുവെന്നാണ് കണക്ക്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലെന്നാണ് രോഗം ബാധിച്ചി ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നത്.

ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രിക്ക് ജനരോഷം നേരിടേണ്ടി വരികയും ചെയ്തു. പകര്‍ച്ചവ്യാധി കൂടാതെ ഉഷ്ണ തരംഗം മൂലവും ബിഹാറില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 70 പേര്‍ കടുത്ത ചൂടില്‍ ഇതുവരെ മരിച്ചുവെന്നാണ് കണക്ക്.