കൊല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ വന്‍ തീപ്പിടിത്തം; രോഗികളെ ഒഴിപ്പിച്ചു

കൊല്ക്കത്ത മെഡിക്കല് കോളേജില് വന് തീപ്പിടിത്തം. രാവിലെ എട്ടു മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയില് ഫാര്മസി വിഭാഗം പ്രവര്ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തം കണ്ട് ഭയന്ന രോഗികളില് പലരും ജനാല വഴി ചാടാന് ശ്രമിച്ചതായി ദൃക്സാക്ഷികള് പറഞ്ഞു. അപകടത്തെത്തുടര്ന്ന് 250 ഓളം രോഗികളെ ആശുപത്രിയില് നിന്ന് ഒഴിപ്പിച്ചു.
 | 

കൊല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ വന്‍ തീപ്പിടിത്തം; രോഗികളെ ഒഴിപ്പിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ വന്‍ തീപ്പിടിത്തം. രാവിലെ എട്ടു മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഫാര്‍മസി വിഭാഗം പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തം കണ്ട് ഭയന്ന രോഗികളില്‍ പലരും ജനാല വഴി ചാടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് 250 ഓളം രോഗികളെ ആശുപത്രിയില്‍ നിന്ന് ഒഴിപ്പിച്ചു.

പത്തോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപ്പിടിത്തമുണ്ടായതിനു സമീപമാണ് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌റ്റോര്‍ റൂം. ഓക്‌സിജന്‍ സിലിന്‍ഡറുകളിലേക്ക് തീ പടരുമോ എന്ന ആശങ്കയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സിലിന്‍ഡറുകള്‍ മാറ്റാനുള്ള ശ്രമം നടക്കുകയാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ അപകടത്തില്‍ രോഗികള്‍ സുരക്ഷിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.