സംശയത്തെ തുടര്‍ന്ന് ഭാര്യയുടെ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്ത് ഭര്‍ത്താവ്; നടപടിയെടുക്കരുതെന്ന് പോലീസിനോട് യുവതി

മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയിലെ റൈലയിലാണ് സംഭവമുണ്ടായത്.
 | 
Domestic-Violence
സംശയത്തെ തുടര്‍ന്ന് ഭാര്യയുടെ ജനനേന്ദ്രിയം യുവാവ് തുന്നിച്ചേര്‍ത്തു.

സംശയത്തെ തുടര്‍ന്ന് ഭാര്യയുടെ ജനനേന്ദ്രിയം യുവാവ് തുന്നിച്ചേര്‍ത്തു. മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയിലെ റൈലയിലാണ് സംഭവമുണ്ടായത്. ഭാര്യ അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ കേസെടുത്തതായി സിംഗ്രോളി എഎസ്പി അനില്‍ സോങ്കര്‍ അറിയിച്ചു. ഭര്‍ത്താവിനെതിരെ നടപടി സ്വീകരിക്കരുതെന്നാണ് യുവതി ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 

സംഭവത്തിന് ശേഷം ഭര്‍ത്താവ് ഒളിവിലാണ്. ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭര്‍ത്താവിനെ ശാസിച്ചാല്‍ മതിയെന്നാണ് ഭാര്യയുടെ നിലപാടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവതി സിംഗൗളിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.