പ്രണയം നിരസിച്ചതിന്റെ പേരില്‍ യുവാവ് 16കാരിയെ കഴുത്തറുത്ത് കൊന്നു

പ്രണയം നിരസിച്ചതിന്റെ പേരില് യുവാവ് 16കാരിയെ കഴുത്തറുത്ത് കൊന്നു. പത്താം ക്ലാസ് വിദ്യാര്ഥിയായ നികിത(16) ആണ് കൊല്ലപ്പെട്ടത്. തെലങ്കാനയിലെ സംഗ റെഡ്ഢി ജില്ലയില് വ്യാഴാഴ്ചയാണ് സംഭവം. പ്രതി അരവിന്ദിനെ (22) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാതാപിതാക്കള് വീട്ടില് ഇല്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ പ്രതി പെണ്കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
 | 

പ്രണയം നിരസിച്ചതിന്റെ പേരില്‍ യുവാവ് 16കാരിയെ കഴുത്തറുത്ത് കൊന്നു

ഹൈദരാബാദ്: പ്രണയം നിരസിച്ചതിന്റെ പേരില്‍ യുവാവ് 16കാരിയെ കഴുത്തറുത്ത് കൊന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ നികിത(16) ആണ് കൊല്ലപ്പെട്ടത്. തെലങ്കാനയിലെ സംഗ റെഡ്ഢി ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. പ്രതി അരവിന്ദിനെ (22) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

മഹാരാഷ്ട്രയിലെ സ്വകാര്യ എഞ്ചിനിയറിംങ് കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ അരവിന്ദ് സ്ഥിരമായി തികിതയെ ശല്യം ചെയ്യാറുണ്ടായിരുന്നു. അരവിന്ദിനോട് താല്‍പ്പര്യമില്ലെന്നും തന്നെ കാണാന്‍ ശ്രമിക്കരുതെന്നും നികിത പല ആവര്‍ത്തി വ്യക്തമാക്കിയിട്ടും ശല്യം ചെയ്യല്‍ തുടര്‍ന്നു. പെണ്‍കുട്ടിയുടെ വീട്ടിലെത്തി വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി, നിരസിച്ചപ്പോള്‍ കൈയ്യില്‍ കരുതിയ കത്തി കൊണ്ട് കഴുത്തിന് വെട്ടി. പ്രദേശവാസികള്‍ ശബ്ദം കേട്ട് എത്തിയപ്പോള്‍ അരവിന്ദ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്. തന്നെ മനഃപൂര്‍വ്വം ഒഴിവാക്കി മറ്റ് ആണ്‍കുട്ടികളുമായി നികിത ഇടപഴകുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് അരവിന്ദ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നാട്ടുകാര്‍ പ്രതിയെ പോലീസിന് കൈമാറും മുന്‍പ് മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്.