പരിണാമ സിദ്ധാന്തം തെറ്റാണെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിങ് വീണ്ടും; തന്റെ പൂര്‍വികര്‍ കുരങ്ങന്‍മാരല്ല!

പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്ന വാദവുമായി കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യപാല് സിംഗ് വീണ്ടും. തന്റെ പൂര്വികര് കുരങ്ങന്മാരാണെന്ന് വിശ്വസിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഇത് രണ്ടാമത്തെ തവണയാണ് മന്ത്രി ഡാര്വിന്റെ സിദ്ധാന്തത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
 | 

പരിണാമ സിദ്ധാന്തം തെറ്റാണെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിങ് വീണ്ടും; തന്റെ പൂര്‍വികര്‍ കുരങ്ങന്‍മാരല്ല!

ന്യൂഡല്‍ഹി: പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്ന വാദവുമായി കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യപാല്‍ സിംഗ് വീണ്ടും. തന്റെ പൂര്‍വികര്‍ കുരങ്ങന്‍മാരാണെന്ന് വിശ്വസിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഇത് രണ്ടാമത്തെ തവണയാണ് മന്ത്രി ഡാര്‍വിന്റെ സിദ്ധാന്തത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പരിണാമ സിദ്ധാന്തം തെറ്റാണെന്നും പാഠപുസ്തകങ്ങളില്‍ നിന്ന് അത് നീക്കം ചെയ്യണമെന്നുമായിരുന്നു അടുത്തിടെ മന്ത്രി നടത്തിയ പ്രസ്താവന. സ്‌കൂള്‍-കോളേജ് പാഠ്യപദ്ധതിയില്‍ നിന്ന് പരിണാമം എടുത്തു കളണമെന്ന മാനവ വിഭവശേഷി സഹമന്ത്രിയുടെ പ്രസ്താവനക്കെതിരെ ശാസ്ത്രകാരന്‍മാരും രംഗത്തെത്തിയിരുന്നു.

അഭിപ്രായം ഇപ്പോള്‍ ആരും ഉള്‍ക്കൊണ്ടില്ലെങ്കിലും ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ആളുകള്‍ അത് അംഗീകരിക്കുമെന്നും സത്യപാല്‍ സിംഗ് പറയുന്നു. ഒരു ശാസ്ത്ര വിദ്യാര്‍ത്ഥിയായ താന്‍ കെമിസിട്രിയില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയിട്ടുണ്ട്. താന്‍ പൂര്‍വികരെ അപമാനിച്ചതായി ചിന്തിക്കുന്നില്ലെന്നും സത്യപാല്‍ സിങ് പറഞ്ഞു.