വെടിവെയ്പ്പ് ഇരകളുടെ ബന്ധുക്കളെ പ്രിയങ്ക കണ്ടു; തിരിച്ചു വരുമെന്ന് വാഗ്ദാനം

സോന്ഭദ്ര വെടിവെയ്പ്പിലെ ഇരകളുടെ ബന്ധുക്കളെ പ്രിയങ്ക ഗാന്ധി കണ്ടു.
 | 
വെടിവെയ്പ്പ് ഇരകളുടെ ബന്ധുക്കളെ പ്രിയങ്ക കണ്ടു; തിരിച്ചു വരുമെന്ന് വാഗ്ദാനം

ലക്‌നൗ: സോന്‍ഭദ്ര വെടിവെയ്പ്പിലെ ഇരകളുടെ ബന്ധുക്കളെ പ്രിയങ്ക ഗാന്ധി കണ്ടു. 24 മണിക്കൂറോളം പോലീസ് തടഞ്ഞു വെച്ചതിന് ശേഷമാണ് കൂടിക്കാഴ്ച സാധ്യമായത്. ഇരകളുടെ ബന്ധുക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ട്ക മിര്‍സാപൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് പ്രിയങ്ക മടങ്ങി. താന്‍ തിരിച്ചു വരുമെന്ന വാഗ്ദാനം നല്‍കിയായിരുന്നു മടക്കം.

ഇന്നലെ സോന്‍ഭദ്രയിലേക്ക് പോകാനെത്തിയ പ്രിയങ്കയെ പോലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുക്കുകയും മിര്‍സാപൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സന്ദര്‍ശനത്തിന് മുന്നോടിയായി സോന്‍ഭദ്രയിലും മിര്‍സാപൂരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. താനുള്‍പ്പെടെ നാല് പേര്‍ മാത്രമേ സോന്‍ഭദ്രയിലേക്ക് പോകുകയുള്ളുവെന്ന് പ്രിയങ്ക പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാന്‍ പോലീസ് തയ്യാറായില്ല.

ഇതേത്തുടര്‍ന്ന് റോഡിലിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സോന്‍ഭദ്രയില്‍ വെടിവെയ്പുണ്ടായത്. ജന്മിയും കൂട്ടാളികളും ചേര്‍ന്ന് 10 ആദിവാസികളെ വെടിവെച്ച് കൊല്ലുകയായിരുന്നു.