ഗുജറാത്തില്‍ ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടു

പരിശീലനപ്പറക്കലിനിടെ ഇന്ത്യന് വ്യോമസേനയുടെ ജാഗ്വാര് യുദ്ധവിമാനം തകര്ന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ ബരേജ ഗ്രാമത്തിലാണ് വിമാനം തകര്ന്നു വീണത്. പറന്നുയര്ന്ന ഉടന് എഞ്ചിന് തീപിടിക്കുകയായിരുന്നു. എയര് കമാന്ഡര് സഞ്ജയ് ചൗഹാന് ആണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വ്യോമസേനാ വൃത്തങ്ങള് അറിയിച്ചിട്ടുണ്ട്.
 | 

ഗുജറാത്തില്‍ ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: പരിശീലനപ്പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ ബരേജ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നു വീണത്. പറന്നുയര്‍ന്ന ഉടന്‍ എഞ്ചിന് തീപിടിക്കുകയായിരുന്നു. എയര്‍ കമാന്‍ഡര്‍ സഞ്ജയ് ചൗഹാന്‍ ആണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

പതിവ് പരിശീലപ്പറക്കലിനായി ഗുജറാത്തിലെ ജാംനഗറില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. ഉടന്‍തന്നെ എഞ്ചിന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. സമീപഗ്രാമത്തിലെ ജനവാസ കേന്ദ്രത്തിലേക്ക് വിമാനം തകര്‍ന്ന് വീഴാനായിരുന്നു സാധ്യത. എന്നാല്‍ ആകാശത്ത് നിന്ന് തന്നെ തീപിടിച്ച വിമാനം ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഗുജറാത്തില്‍ ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടു

തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഗ്രാമത്തില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. ഇന്ത്യന്‍ യുദ്ധവിമാനങ്ങളുടെ പട്ടികയില്‍ പ്രമുഖനാണ് ജാഗ്വാര്‍. ബ്രിട്ടനും ഇന്ത്യയും സംയുക്തമായിട്ടാണ് ഈ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള 94 വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിട്ടുള്ളത്.