മേഘാലയ ഖനി അപകടം; രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയും

ന്യൂഡല്‍ഹി: മേഘാലയയില്‍ ഖനിയില് അകപ്പെട്ടവരെ രക്ഷാപ്രവകര്ത്തനത്തില് പങ്കാളിയാകാന് വ്യോമസേനയുമെത്തും. ഹെവിലിഫ്റ്റ് ട്രാന്സ്പോര്ട്ട് പ്ലെയിന് രക്ഷാപ്രവര്ത്തനത്തിന്റെ ഭാഗമാവുമെന്ന് വ്യോമസേന അറിയിച്ചിട്ടുണ്ട്. അത്യാധുനിക രീതിയിലുള്ള വലിയ പമ്പുകള് ഖനിയിലേക്ക് എത്തിക്കാന് ഈ വിമാനം സഹായിക്കും. ഖനിയുടെ ഉള്ളിലേക്ക് കടക്കാന് ഇതുവരെ രക്ഷാപ്രവര്ത്തകര്ക്ക് കഴിഞ്ഞിട്ടില്ല. ഖനിക്കുളളില് വലിയ തോതില് വെള്ളം കെട്ടികിടക്കുന്നത് രക്ഷാപ്രവര്ത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്.
വെള്ളം വറ്റിക്കുന്നതിനായി വലിയ പമ്പുകള്‍ ഉടന്‍ സ്ഥലത്തെത്തും. ഡിസംബര്‍ 13നാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്. ആദ്യഘട്ടത്തില്‍ ചെറിയ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിക്കാതെ വന്നതോടെയാണ് വലിയ പമ്പുകള്‍ എത്തിക്കാന്‍ തീരുമാനിച്ചത്. അതേസമയം വ്യോമസേനയുടെ സഹായമുണ്ടെങ്കില്‍ പോലും തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ല.
അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഖനിയില്‍ 70 അടിയോളം ഉയരത്തില്‍ വെള്ളം നിറഞ്ഞതോടെയാണ് ഡിസംബര്‍ 15ന് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം മുതല്‍ ഖനിക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവരാന്‍ തുടങ്ങിയത് ആശങ്കയുളവാക്കുന്നുണ്ട്. തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റി തലവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.