തന്റേത് കാളകൂടം കഴിച്ച ശിവന്റെ അവസ്ഥയെന്ന് എച്ച്.ഡി.കുമാരസ്വാമി; പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി; വീഡിയോ

കര്ണാടകയിലെ കോണ്ഗ്രസ്-ജെഡിഎസ് സഖ്യകക്ഷി സര്ക്കാര് രണ്ടു മാസം പിന്നിടുമ്പോള് അസ്വാരസ്യങ്ങള് പുറത്തേക്ക്. സഖ്യ ഭരണത്തിലെ ബുദ്ധിമുട്ടുകള് പ്രവര്ത്തകര്ക്കു മുന്നില് വിശദീകരിച്ചപ്പോള് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പൊട്ടിക്കരഞ്ഞു. കാളകൂട വിഷം കഴിച്ച ശിവന്റെ അവസ്ഥയാണ് തനിക്കെന്നാണ് കുമാരസ്വാമി പറഞ്ഞത്. അതേ സമയം മുഖ്യമന്ത്രി എല്ലായ്പ്പോഴും സന്തോഷവാനായിരിക്കണമെന്ന് പറഞ്ഞ് ഉപമുഖ്യമന്ത്രി ജി.പരമേശ്വര സന്ദര്ഭം കൈകാര്യം ചെയ്തു.
 | 

തന്റേത് കാളകൂടം കഴിച്ച ശിവന്റെ അവസ്ഥയെന്ന് എച്ച്.ഡി.കുമാരസ്വാമി; പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി; വീഡിയോ

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യകക്ഷി സര്‍ക്കാര്‍ രണ്ടു മാസം പിന്നിടുമ്പോള്‍ അസ്വാരസ്യങ്ങള്‍ പുറത്തേക്ക്. സഖ്യ ഭരണത്തിലെ ബുദ്ധിമുട്ടുകള്‍ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിശദീകരിച്ചപ്പോള്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പൊട്ടിക്കരഞ്ഞു. കാളകൂട വിഷം കഴിച്ച ശിവന്റെ അവസ്ഥയാണ് തനിക്കെന്നാണ് കുമാരസ്വാമി പറഞ്ഞത്. അതേ സമയം മുഖ്യമന്ത്രി എല്ലായ്‌പ്പോഴും സന്തോഷവാനായിരിക്കണമെന്ന് പറഞ്ഞ് ഉപമുഖ്യമന്ത്രി ജി.പരമേശ്വര സന്ദര്‍ഭം കൈകാര്യം ചെയ്തു.

സര്‍ക്കാരിന്റെ തുടക്കം മുതല്‍ ഇതൊരു അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ബിജെപി ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കുമാരസ്വാമി വികാരാധീനനായി പ്രവര്‍ത്തകരോട് സംസാരിച്ചത്. ”നിങ്ങള്‍ പൂച്ചെണ്ടുകളുമായി വഴിയരികിലും എന്റെ വീട്ടിലും കാത്തു നില്‍ക്കുന്നു. എന്നെ സന്തോഷവാനായി കാണാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഞാന്‍ സന്തുഷ്ടനല്ല. ഒരു സഖ്യസര്‍ക്കാരിന്റെ ബുദ്ധിമുട്ടുകള്‍ എനിക്കറിയാം. കാളകൂടം കഴിച്ച ശിവന്റെ അവസ്ഥയിലാണ് ഞാന്‍” എന്നാണ് കുമാരസ്വാമി പ്രവര്‍ത്തകരോട് പറഞ്ഞത്.

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ടാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ രണ്ടു മാസം പിന്നിടുമ്പോള്‍ കാര്യങ്ങള്‍ വിചാരിച്ചയത്ര സുഖകരമല്ലെന്നാണ് സൂചനകള്‍. മന്ത്രിസ്ഥാനങ്ങള്‍ നിശ്ചയിച്ചതിലും പുതിയ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്ന വിഷയത്തിലും മറ്റും ആശയക്കുഴപ്പങ്ങള്‍ ഇരു പാര്‍ട്ടികളും തമ്മിലുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇതിനെ മറികടന്ന് പുതിയ ബജറ്റ് അവതരിപ്പിക്കാനുള്ള നീക്കത്തില്‍ മുന്‍ മുഖ്യമന്ത്രിയായ സിദ്ധരാമയ്യക്ക് യോജിപ്പില്ലെന്നും സൂചനയുണ്ട്.

വീഡിയോ കാണാം

 

കാളകൂട വിഷം സേവിച്ച ശിവന്റെ അവസ്ഥയിൽ ആണ് താനെന്നു കർണാടക മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി. കൂട്ട് കക്ഷി സർക്കാരിൽ മുഖ്യമന്ത്രിയായിരിക്കുക എന്നത് വിഷം കഴിക്കുംപോലെയാണ്. വേദന കുടിച്ചിറക്കുകയാണ്. ജനങ്ങൾക്ക് നല്ലത് ചെയ്യാൻ ആഗ്രഹിച്ചാണ് മുഖ്യമന്ത്രിയായത്. അത്രയും പറഞ്ഞു അദ്ദേഹം പൊട്ടിക്കരയുകയാണ് സുഹൃത്തുക്കളെ. കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ആ കരച്ചിൽ. കഷ്ടമുണ്ട് കോൺഗ്രെസ്സ്കാരെ.

Posted by നദി മയ്യഴിക്കാരി on Sunday, July 15, 2018