തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒവൈസിയുടെ ഡാന്‍സ്; വീഡിയോ വൈറല്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡാന്സ് നമ്പറുമായി എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന് ഒവൈസി
 | 
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒവൈസിയുടെ ഡാന്‍സ്; വീഡിയോ വൈറല്‍

മുംബൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡാന്‍സ് നമ്പറുമായി എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നൃത്തം. വ്യാഴാഴ്ച ഔറംഗബാദിലെ റാലിയിലാണ് ഒവൈസി നൃത്തം ചെയ്തത്.

പൈഠാന്‍ ഗേറ്റിലെ പ്രചാരണ പരിപാടിക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷം വേദിയില്‍ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ പടിയില്‍ നിന്ന് ഒവൈസി നൃത്തം ചെയ്യുകയായിരുന്നു. എഎന്‍ഐ പുറത്തു വിട്ട വീഡിയോ വൈറലാണ്.

വീഡിയോ കാണാം