നജീബിന്റെ തിരോധാനം; അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി

ജെഎന്യു വിദ്യാര്ത്ഥിയായിരുന്ന നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാന് സിബിഐക്ക് അനുമതി. ഡല്ഹി ഹൈക്കോടതിയാണ് അനുമതി നല്കിയത്. 2016 മെയ് 16നാണ് നജീബിനെ കാണാതായത്. രണ്ടു വര്ഷം പിന്നിട്ടിട്ടും നജീബിനെ കണ്ടെത്താന് സാധിക്കാത്ത സാഹര്യത്തില് സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
 | 

നജീബിന്റെ തിരോധാനം; അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥിയായിരുന്ന നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐക്ക് അനുമതി. ഡല്‍ഹി ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. 2016 മെയ് 16നാണ് നജീബിനെ കാണാതായത്. രണ്ടു വര്‍ഷം പിന്നിട്ടിട്ടും നജീബിനെ കണ്ടെത്താന്‍ സാധിക്കാത്ത സാഹര്യത്തില്‍ സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ട് സി.ബി.ഐക്ക് സമര്‍പ്പിക്കാമെന്ന് ജസ്റ്റിസ് എസ്.മുരളീധര്‍, ജസ്റ്റിസ് വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസില്‍ അന്വേഷണം നടത്തിയ സംഘത്തെ മാറ്റി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നജീബിന്റെ അമ്മ നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

പരാതിയുണ്ടെങ്കില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് വിചാരണക്കോടതിയെ സമീപിക്കാമെന്ന് നജീബിന്റെ മാതാവിനെ ഹൈക്കോടതി അറിയിച്ചു. എല്ലാ വിധത്തിലും അന്വേഷണം നടത്തിയെന്നും നജീബിനെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. അതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം.

ജെഎന്‍യു ക്യാമ്പസില്‍ എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതിനു പിന്നാലെയാണ് നജീബിനെ കാണാതായത്. ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. വിദ്യാര്‍ത്ഥികള്‍ ശക്തമായി പ്രതിഷേധിച്ചതോടെയാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.