കാലില്‍ കാല്‍ കയറ്റിവെച്ചു; തമിഴ്‌നാട്ടില്‍ മൂന്ന് ദളിതരെ സവര്‍ണ്ണര്‍ വെട്ടിക്കൊന്നു

കാലില് കാല് കയറ്റിവെച്ച് ഇരുന്നതിന് മൂന്ന് ദളിതരെ സവര്ണ്ണര് വെട്ടിക്കൊന്നു. പൊതുസ്ഥലത്ത് കാലില് കാല് കയറ്റിവെച്ചത് തങ്ങളെ അപമാനിക്കുകയാണെന്ന് ആരോപിച്ച് സവര്ണ്ണ വിഭാഗത്തില്പ്പെട്ടവര് യുവാക്കളുമായി വാക്കേറ്റത്തിലേര്പ്പെടുകയും തുടര്ന്നുണ്ടായ സംഘര്ഷത്തില് ഇവര് കൊല്ലപ്പെടുകയുമായിരുന്നു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കാച്ചത്താനം ഗ്രാമത്തിലാണ് സംഭവം.
 | 

കാലില്‍ കാല്‍ കയറ്റിവെച്ചു; തമിഴ്‌നാട്ടില്‍ മൂന്ന് ദളിതരെ സവര്‍ണ്ണര്‍ വെട്ടിക്കൊന്നു

ശിവഗംഗ: കാലില്‍ കാല്‍ കയറ്റിവെച്ച് ഇരുന്നതിന് മൂന്ന് ദളിതരെ സവര്‍ണ്ണര്‍ വെട്ടിക്കൊന്നു. പൊതുസ്ഥലത്ത് കാലില്‍ കാല്‍ കയറ്റിവെച്ചത് തങ്ങളെ അപമാനിക്കുകയാണെന്ന് ആരോപിച്ച് സവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ടവര്‍ യുവാക്കളുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇവര്‍ കൊല്ലപ്പെടുകയുമായിരുന്നു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കാച്ചത്താനം ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞ ശനിയാഴ്ച കറുപ്പസ്വാമി ക്ഷേത്രത്തിനു സമീപമാണ് സംഭവമുണ്ടായത്. സവര്‍ണ്ണരുമായുണ്ടായ സംഘര്‍ഷത്തില്‍ കെ. അറുമുഖന്‍ (65), എ. ഷണ്‍മുഖന്‍ (31) എന്നിവര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ചന്ദ്രശേഖര്‍ എന്നയാള്‍ പിന്നീട് മരിക്കുകയായിരുന്നു. പ്രദേശത്ത് ദളിത് വിഭാഗക്കാര്‍ക്കെതിരെ അതിക്രമങ്ങളും ജാതി അധിക്ഷേപവും തുടര്‍ച്ചയായി നടന്നു വന്നിരുന്നു. ഇതേത്തുടര്‍ന്ന് ദളിത് വിഭാഗക്കാര്‍ പോലീസില്‍ പരാതിപ്പെടുകയും രണ്ടുപേര്‍ കസ്റ്റഡിയിലാകുകയും ചെയ്തു. ഇതിനുള്ള പ്രതികാരമാണ് സംഭവമെന്നാണ് എന്‍ജിഒകള്‍ അറിയിക്കുന്നത്.

ജാമ്യത്തിലിറങ്ങിയ സവര്‍ണ്ണരാണ് മറ്റു സുഹൃത്തുക്കളുമായെത്തി ദളിത് ഗ്രാമത്തില്‍ അക്രമമഴിച്ചുവിട്ടത്. ഗ്രാമത്തിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം ആളുകളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു. വീടുകള്‍ തകര്‍ക്കുകയും ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.