ഐസിയുവില്‍ ചികിത്സിയിരിക്കുന്ന പെണ്‍കുട്ടിയെ ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു

തീവ്രപരിചരണവിഭാഗത്തില് ചികിത്സിയിരിക്കുന്ന പെണ്കുട്ടിയെ ആശുപത്രി ജീവനക്കാര് കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്പ്രദേശിലെ ബറേലിക്ക് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള് ഒളിവിലാണ്. ഇവര്ക്കായി ഊര്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
 | 

ഐസിയുവില്‍ ചികിത്സിയിരിക്കുന്ന പെണ്‍കുട്ടിയെ ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു

ലക്‌നൗ: തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സിയിരിക്കുന്ന പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലിക്ക് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി ഊര്‍ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ബറേലി സ്വദേശിനിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. പാമ്പ് കടിയേറ്റ് ഗുരുതാരവസ്ഥയിലായ പെണ്‍കുട്ടിയെ അടിയന്തര കുത്തിവെപ്പുകള്‍ക്ക് ശേഷം തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ഇവിടെ മയങ്ങാനുള്ള മരുന്നും നല്‍കിയിരുന്നു. പെണ്‍കുട്ടി അബോധാവസ്ഥയിലാണെന്ന് മനസിലാക്കിയ ജീവനക്കാരില്‍ ചിലര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്.

പെണ്‍കുട്ടിയുടെ കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതോടെ വാര്‍ഡിലേക്ക് മാറ്റിയ ശേഷമാണ് പെണ്‍കുട്ടി പീഡനവിവരം ബന്ധുക്കളെ അറിയിക്കുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ കംപൗണ്ടറും നാലുപേര്‍ ക്ലീനിങ് ജീവനക്കാരുമാണ്.