ഇലക്ഷന്‍ കമ്മീഷണര്‍ അശോക് ലവാസയുടെ ഭാര്യക്ക് ഇന്‍കം ടാക്‌സ് വിഭാഗത്തിന്റെ നോട്ടീസ്

തെരഞ്ഞെടുപ്പ് കമ്മീഷണര് അശോക് ലവാസയുടെ ഭാര്യയ്ക്ക് ഇന്കം ടാക്സ് വിഭാഗത്തിന്റെ നോട്ടീസ്.
 | 
ഇലക്ഷന്‍ കമ്മീഷണര്‍ അശോക് ലവാസയുടെ ഭാര്യക്ക് ഇന്‍കം ടാക്‌സ് വിഭാഗത്തിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയുടെ ഭാര്യയ്ക്ക് ഇന്‍കം ടാക്‌സ് വിഭാഗത്തിന്റെ നോട്ടീസ്. ലവാസയുടെ ഭാര്യ നൊവേല്‍ സിംഗാള്‍ ലവാസ പത്ത് കമ്പനികളുടെ ഡയറക്ടര്‍ സ്ഥാനത്തുണ്ടെന്നും ആദായ നികുതി റിട്ടേണില്‍ ചില കാര്യങ്ങള്‍ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വ്യക്തിഗത സാമ്പത്തിക വിവരങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ രേഖകള്‍ നല്‍കണമെന്ന് ഇവരോട് പ്രാഥമികാന്വേഷണത്തിന് ശേഷം ഇന്‍കം ടാക്‌സ് വിഭാഗം ആവശ്യപ്പെട്ടു.

നേരത്തേ നല്‍കിയ റിട്ടേണുകളില്‍ ഇവര്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നതെന്നു ആദായ നികുതി വിഭാഗം വ്യക്തമാക്കുന്നു. 2015-17 കാലയളവിലെ വിവരങ്ങളാണ് അന്വേഷിക്കുന്നത്. എന്നാല്‍ 28 വര്‍ഷത്തോളം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലാസ് വണ്‍ ഓഫീസറായിരുന്ന തന്നെ പ്രവര്‍ത്തന പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ചില കമ്പനികളുടെ സ്വതന്ത്ര ഡയറക്ടറാക്കിയിട്ടുണ്ടെന്ന് നൊവേല്‍ സിംഗാള്‍ വിശദീകരിച്ചു.

2018ല്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ അശോക് ലവാസ വ്യത്യസ്ത അഭിപ്രായങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്ന പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരിലും ലവാസ ശ്രദ്ധേയനായിരുന്നു.