പോളിയോ വാക്‌സിന്‍ സ്‌റ്റോക്കില്ല; ഫെബ്രുവരി 3ന് നടക്കാനിരുന്ന വാക്‌സിനേഷന്‍ പരിപാടി മാറ്റി കേന്ദ്രസര്‍ക്കാര്‍

പോളിയോക്കെതിരെ നടത്തുന്ന ദേശീയ രോഗപ്രതിരോധ ദിന പരിപാടി മാറ്റിവെച്ച് കേന്ദ്രസര്ക്കാര്. ആവശ്യത്തിന് പോളിയോ വാക്സിന് സ്റ്റോക്കില്ലാത്തതിനാലാണ് ഫെബ്രുവരി 3ന് നടക്കാനിരുന്ന ദിനാചരണം മാറ്റിവെച്ചിരിക്കുന്നത്. കേരളം, ബിഹാര്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില് ആവശ്യത്തിന് മരുന്ന് സ്റ്റോക്കുള്ളതിനാല് ഈ സംസ്ഥാനങ്ങളില് വാക്സിനേഷന് തടസമില്ലാതെ നടക്കും. മറ്റു സംസ്ഥാനങ്ങള്ക്ക് ഈ പരിപാടി മാറ്റിവെച്ചതായി അറിയിച്ച് ജനുവരി 18ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കത്തയച്ചുവെന്ന് ദി പ്രിന്റ് റിപ്പോര്ട്ട് ചെയ്യുന്നു.
 | 
പോളിയോ വാക്‌സിന്‍ സ്‌റ്റോക്കില്ല; ഫെബ്രുവരി 3ന് നടക്കാനിരുന്ന വാക്‌സിനേഷന്‍ പരിപാടി മാറ്റി കേന്ദ്രസര്‍ക്കാര്‍

പോളിയോക്കെതിരെ നടത്തുന്ന ദേശീയ രോഗപ്രതിരോധ ദിന പരിപാടി മാറ്റിവെച്ച് കേന്ദ്രസര്‍ക്കാര്‍. ആവശ്യത്തിന് പോളിയോ വാക്‌സിന്‍ സ്‌റ്റോക്കില്ലാത്തതിനാലാണ് ഫെബ്രുവരി 3ന് നടക്കാനിരുന്ന ദിനാചരണം മാറ്റിവെച്ചിരിക്കുന്നത്. കേരളം, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് മരുന്ന് സ്റ്റോക്കുള്ളതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ തടസമില്ലാതെ നടക്കും. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഈ പരിപാടി മാറ്റിവെച്ചതായി അറിയിച്ച് ജനുവരി 18ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കത്തയച്ചുവെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒഴിവാക്കാനാകാത്ത ചില സാഹചര്യങ്ങളാല്‍ ദിനാചരണം മാറ്റിവെച്ചിരിക്കുകയാണെന്നും പുതിയ തിയതി പിന്നീട് അറിയിക്കുമെന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. അഞ്ചു വയസിനു താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും രാജ്യവ്യാപകമായി ഒരേ ദിവസം പോളിയോ തുള്ളിമരുന്ന് നല്‍കുന്ന ദിവസമാണ് ദേശീയ രോഗപ്രതിരോധ ദിനം. പോളിയോ തുടച്ചുനീക്കുക എന്ന ലക്ഷ്യവുമായി ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്ന ഈ പരിപാടി വര്‍ഷത്തില്‍ രണ്ടു ദിവസങ്ങളിലാണ് നടത്തുക.

മാര്‍ച്ചോടെ പോളിയോ തുള്ളിമരുന്നിന്റെ ക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് മന്ത്രാലയം എന്നാണ് റിപ്പോര്‍ട്ട്. പോളിയോ പ്രതിരോധ കുത്തിവെയ്പ്പിനുള്ള മരുന്ന് മെയ് മാസത്തോടെ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു വിധത്തിലുള്ള വാക്‌സിനുകളും ആവശ്യമായ അളവില്‍ ഇപ്പോള്‍ സ്‌റ്റോക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഗാസിയാബാദില്‍ പ്രവര്‍ത്തിക്കുന്ന ബയോ മെഡ് എന്ന കമ്പനി നിര്‍മിക്കുന്ന ഓറല്‍ പോളിയോ വാക്‌സിന്‍ ദേശീയ വാക്‌സിനേഷന്‍ പരിപാടിയില്‍ ഉപയോഗിച്ചിരുന്നു. ഈ കമ്പനിയുടെ പോളിയോ മരുന്നില്‍ ടൈപ്പ്-2 പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ലൈസന്‍സ് റദ്ദാക്കി. ഇതോടെയാണ് പോളിയോ മരുന്നിന് ക്ഷാമം തുടങ്ങിയത്. ഭാരത് ബയോടെക്, പാനേഷ്യ ബയോടെക് എന്നീ രണ്ടു കമ്പനികള്‍ മാത്രമേ ഇപ്പോള്‍ ഈ മരുന്ന് നിര്‍മിക്കുന്നുള്ളു.

പോൡയാ കുത്തിവെയ്പ്പ് മരുന്നിന്റെ വില വര്‍ദ്ധിച്ചതാണ് ഇതിന്റെ ക്ഷാമത്തിന് കാരണം. 61 രൂപയുണ്ടായിരുന്ന ഐപിവി വാക്‌സിന് ഇപ്പോള്‍ 147 രൂപയാണ് വില. ഇതു വാങ്ങാനുള്ള പണം മന്ത്രാലയത്തിന്റെ ബജറ്റിലില്ല എന്നാണ് റിപ്പോര്‍ട്ട്. ഈ കുറവ് പരിഹരിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ വാക്‌സിനേഷന്‍ പരിപാടികള്‍ക്ക് സഹായം നല്‍കുന്ന ഗവി എന്ന സംഘടനയെ സമീപിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ആയിരക്കണക്കിന് കോടി രൂപ മുടക്കി പ്രതിമകള്‍ സ്ഥാപിക്കുന്ന രാജ്യം പണമില്ലാത്തതിനാല്‍ രോഗ്പ്രതിരോധ പരിപാടി തന്നെ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്ന വിമര്‍ശനവും ഇതേത്തുടര്‍ന്ന് ഉയരുന്നുണ്ട്.