പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് മൂന്നു തവണ ആക്രമണം നടത്തിയെന്ന് രാജ്‌നാഥ് സിങ്

പാകിസ്ഥാന് അതിര്ത്തി കടന്ന് ഇന്ത്യ മൂന്നു തവണ ആക്രമണം നടത്തിയെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. അഞ്ചു വര്ഷത്തിനിടയില് മൂന്ന് ആക്രമണങ്ങള് നടത്തിയെന്ന് രാജ്നാഥ് സിങ് അവകാശപ്പെട്ടത്. ഇവയില് രണ്ടെണ്ണത്തെക്കുറിച്ചു മാത്രമേ സംസാരിക്കാനാകൂ എന്നും കര്ണാടകയില് നടത്തിയ തെരഞ്ഞെടുപ്പ് റാലിയില് രാജ്നാഥ് സിങ് പറഞ്ഞു.
 | 
പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് മൂന്നു തവണ ആക്രമണം നടത്തിയെന്ന് രാജ്‌നാഥ് സിങ്

ബംഗളൂരു: പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യ മൂന്നു തവണ ആക്രമണം നടത്തിയെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. അഞ്ചു വര്‍ഷത്തിനിടയില്‍ മൂന്ന് ആക്രമണങ്ങള്‍ നടത്തിയെന്ന് രാജ്‌നാഥ് സിങ് അവകാശപ്പെട്ടത്. ഇവയില്‍ രണ്ടെണ്ണത്തെക്കുറിച്ചു മാത്രമേ സംസാരിക്കാനാകൂ എന്നും കര്‍ണാടകയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.

ഉറി ആക്രമണത്തിനു ശേഷം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കും പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ബലാകോട്ടില്‍ നടത്തിയ വ്യോമാക്രമണവുമാണ് രാജ്‌നാഥ് സിങ് സൂചിപ്പിച്ചത്. 2016ലാണ് ഇന്ത്യന്‍ പാരാട്രൂപ്പ് കമാന്‍ഡോകള്‍ നിയന്ത്രണരേഖ കടന്ന് തീവ്രവാദി ക്യാമ്പുകളില്‍ ആക്രമണം നടത്തിയത്.

ഫെബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ആക്രമണത്തിന് ശേഷം ബലാകോട്ടിലെ ജെയ്‌ഷെ ക്യാമ്പുകളില്‍ നടത്തിയ വ്യോമാക്രമണത്തിന് തെളിവുകള്‍ നല്‍കാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. വ്യോമാക്രമണം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് മുന്‍ സൈനികത്തലവന്‍മാരുള്‍പ്പെടെ ആവശ്യമുന്നയിക്കുകയും ചെയ്യുന്നു.

ഇതിനിടയിലാണ് ഇന്ത്യ മൂന്നാമതൊരു ആക്രമണം കൂടി നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ വെളിപ്പെടുത്തുന്നത്.