സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്; ഒരു മണിക്കൂറില്‍ നടക്കുന്നത് നാല് ബലാത്സംഗങ്ങള്‍

സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില് ഇന്ത്യ ഒന്നാമതെന്ന് സര്വ്വേ റിപ്പോര്ട്ട്. തോംസണ് റോയിട്ടേഴ്സാണ് ഇത് സംബന്ധിച്ച ആഗോള സര്വ്വേ റിപ്പോര്ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഭീകരാക്രമണങ്ങളും ആഭ്യന്തര യുദ്ധങ്ങളും രൂക്ഷമായി തുടരുന്ന അഫ്ഗാനിസ്ഥാന്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകള് ഇന്ത്യയെ അപേക്ഷിച്ച് നോക്കുമ്പോള് സുരക്ഷിതരാണെന്ന് സര്വ്വേ വ്യക്തമാക്കുന്നു.
 | 

സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്; ഒരു മണിക്കൂറില്‍ നടക്കുന്നത് നാല് ബലാത്സംഗങ്ങള്‍

ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. തോംസണ്‍ റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ച ആഗോള സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഭീകരാക്രമണങ്ങളും ആഭ്യന്തര യുദ്ധങ്ങളും രൂക്ഷമായി തുടരുന്ന അഫ്ഗാനിസ്ഥാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ സ്ത്രീകള്‍ ഇന്ത്യയെ അപേക്ഷിച്ച് നോക്കുമ്പോള്‍ സുരക്ഷിതരാണെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.

ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. ഒരു മണിക്കൂറില്‍ ശരാശരി 4 പേരാണ് ഇന്ത്യയില്‍ ബലാല്‍ത്സംഗം ചെയ്യപ്പെടുന്നതെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു. മോഡി അധികാരത്തില്‍ വന്നതിന് ശേഷം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ലൈംഗികാതിക്രമങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2011ല്‍ റോയിട്ടേഴ്‌സ് നടത്തിയ സര്‍വ്വേയില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് അഫ്ഗാനിസ്ഥാനായിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ത്രീ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.