പാകിസ്ഥാനുമായി നയതന്ത്ര ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്മാറി

പാകിസ്ഥാനുമായി നയതന്ത്ര ചര്ച്ചകളില് നിന്ന് ഇന്ത്യ പിന്മാറി. ജമ്മു-കശ്മീരില് ഭീകരര് മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിനെ തുടര്ന്നാണ്. പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയത്തിനെ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള് കൈമാറും. നേരത്തെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് നരേന്ദ്ര മോഡിക്ക് കത്തയച്ചതോടെയാണ് നയതന്ത്രതല ചര്ച്ചകള്ക്ക് വഴിയൊരുങ്ങിയത്. എന്നാല് കശ്മീരിലെ സംഭവ വികാസങ്ങള് പാക് പ്രധാനമന്ത്രിയുടെ യഥാര്ഥ മുഖമാണ് വെളിവാക്കുന്നതെന്ന് ഇന്ത്യന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
 | 

പാകിസ്ഥാനുമായി നയതന്ത്ര ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്മാറി

ന്യൂഡല്‍ഹി: പാകിസ്ഥാനുമായി നയതന്ത്ര ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്മാറി. ജമ്മു-കശ്മീരില്‍ ഭീകരര്‍ മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ്. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിനെ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ കൈമാറും. നേരത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്ര മോഡിക്ക് കത്തയച്ചതോടെയാണ് നയതന്ത്രതല ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയത്. എന്നാല്‍ കശ്മീരിലെ സംഭവ വികാസങ്ങള്‍ പാക് പ്രധാനമന്ത്രിയുടെ യഥാര്‍ഥ മുഖമാണ് വെളിവാക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പാക് വിദേശകാര്യ മന്ത്രിയുമായി ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിക്കിടെ കൂടിക്കാഴ്ച്ച നടത്താമെന്നായിരുന്നു ഇന്ത്യയുടെ തീരുമാനം. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച്ചയായി കാശ്മീരില്‍ നടക്കുന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച്ച നടത്തേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം തീരുമാനമെടുത്തു. ബുര്‍ഹാന്‍ വാനിയുടെ സ്റ്റാംപ് പുറത്തിറക്കിയതും ജവാന്റെ മൃതദേഹം വികൃതമാക്കിയ സംഭവങ്ങളില്‍ ഇന്ത്യ അപലപിച്ചിട്ടുണ്ട്.