ഇന്ത്യന്‍ വിമാനം തകര്‍ത്തുവെന്ന പാക് അവകാശവാദം നിഷേധിച്ച് ഇന്ത്യ

ഇന്ത്യന് വിമാനങ്ങള് വെടിവെച്ചിട്ടു എന്ന പാകിസ്ഥാന് അവകാശവാദം നിഷേധിച്ച് ഇന്ത്യ. നിയന്ത്രണരേഖയിലെ പാകിസ്ഥാന് വ്യോമ മേഖലയില് ഇന്ത്യന് യുദ്ധവിമാനങ്ങള് തകര്ത്തുവെന്നായിരുന്നു പാകിസ്ഥാന് അവകാശപ്പെട്ടത്. എല്ലാ വിമാനങ്ങളും പൈലറ്റുമാരും സുരക്ഷിതരാണെന്ന് ഇന്ത്യ വ്യക്തമാക്കി.
 | 
ഇന്ത്യന്‍ വിമാനം തകര്‍ത്തുവെന്ന പാക് അവകാശവാദം നിഷേധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടു എന്ന പാകിസ്ഥാന്‍ അവകാശവാദം നിഷേധിച്ച് ഇന്ത്യ. നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വ്യോമ മേഖലയില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നായിരുന്നു പാകിസ്ഥാന്‍ അവകാശപ്പെട്ടത്. എല്ലാ വിമാനങ്ങളും പൈലറ്റുമാരും സുരക്ഷിതരാണെന്ന് ഇന്ത്യ വ്യക്തമാക്കി.

പാകിസ്ഥാന്‍ വെടിവെച്ചിട്ട വിമാനങ്ങളിലൊന്ന് പാക് അധീന കാശ്മീരിലും ഒന്ന് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലും വീണുവെന്നായിരുന്നു പാകിസ്ഥാന്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ കടന്ന് ജനവാസ മേഖലകളില്‍ ബോംബാക്രമണം നടത്തിയ പാക് വിമാനങ്ങളെ വ്യോമസേന തിരിച്ചാക്രമിച്ചിരുന്നു. ആക്രമിക്കാനെത്തിയ എഫ് 16 വിമാനങ്ങളിലൊന്ന് ഇന്ത്യയുടെ തിരിച്ചടിയില്‍ തകരുകയും ചെയ്തു.

രജൗരി മേഖലയില്‍ നാലിടത്താണ് പാക് വിമാനങ്ങള്‍ ബോംബാക്രമണം നടത്തിയത്. ആക്രമണത്തില്‍ ആള്‍നാശമില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.